ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

നടി മഞ്ജു വാര്യര്‍ക്ക് ചിത്രീകരണത്തിനിടെ പരിക്ക്.സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്റ് ജില്‍ എന്ന സിനിമയിലെ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു മഞ്ജുവിന് പരിക്കേറ്റത്. ആക്ഷന്‍ ചിത്രീകരണത്തിനിടെ അടി തെറ്റി വീണ മഞ്ജുവിന്റെ നെറ്റിയിലാണ് പരിക്ക്. നടിയെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി പ്രഥമ ശ്രുശ്രൂഷ നല്‍കി. ഒരു സ്റ്റിച്ചുണ്ട് എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നും ചിത്രീകരണം നടക്കുമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഹരിപ്പാടാണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.

മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ലണ്ടനാണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷന്‍.

error: Content is protected !!