‘കാണാതെ കണ്ണിനുള്ളില്‍’, പദ്മയിലെ ആദ്യ ഗാനം

','

' ); } ?>

അനൂപ് മേനോന്റെ സംവിധാനത്തില്‍ സുരഭി ലക്ഷ്മി നായികയായി എത്തുന്ന ‘പദ്മ’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. കെ.എസ് ഹരിശങ്കര്‍ ആലപിച്ച ‘കാണാതെ കണ്ണിനുള്ളില്‍’ എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. അനൂപ് മേനോന്‍ ഒരുക്കിയ വരികള്‍ക്ക് നിനോയ് വര്‍ഗീസ് ആണ് സംഗീതം ഒരുക്കിയത്.

അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍ തന്നെയാണ് നായകന്‍. ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനികാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഇരുപതോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. മഹാദേവന്‍ തമ്പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-നിനോയ് വര്‍ഗീസ്, പ്രൊജക്ട് ഡിസൈനര്‍-ബാദുഷ, കല-ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍-സിയാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനില്‍ ജി, ഡിസൈന്‍-ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം- പി. ശിവപ്രസാദ്.

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറുകളും ലുക്ക് പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടി ശ്രുതി രജനികാന്തിന്റെ ടിക് ടോക് ഡാന്‍സ് ഉള്‍പ്പെടുത്തിയ ടീസര്‍ രസകരമായിരുന്നു. ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

അനൂപ് മേനോന്‍ നായകനായെത്തിയ ചിത്രം വിധിയാണ് അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്ന് നിര്‍മ്മിച്ച് കണ്ണന്‍ താമരാക്കുളം സംവിധാനം ചെയ്യ്ത ചിത്രമാണ് ‘വിധി (ദി വെര്‍ഡിക്ട്) .സിനിമയുടെ രചയിതാവ് ദിനേശ് പള്ളത്താണ്. രവിചന്ദ്രനാണ് ക്യാമറമാന്‍. വി.ടി.ശ്രീജിത്ത് എഡിറ്ററാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സാനന്ദ് ജോര്‍ജ് ഗ്രേസാണ്. ‘മരട് 357’എന്നായിരുന്നു ചിത്രത്തിന്റെ ആദ്യം തീരുമാനിച്ച പേര് എന്നാല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ‘മരട് 357’എന്ന സിനിമയുടെ പേര് വിധി-(ദി വെര്‍ഡിക്ട്) എന്നാക്കി മാറ്റിയിരുന്നു. കേരളക്കരയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മരട് ഫ്‌ലാറ്റു പൊളിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ദൃശ്യാവിഷ്‌ക്കാരമാണ് സിനിമ.

അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി എന്നിവര്‍ക്കൊപ്പം ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജല്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, നിലീന തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് .