നിങ്ങളയാളെ എതിര്‍ത്ത് നില്‍ക്കാന്‍ പോകരുത്…കെ.ജി.ഫ് 2 ഗാനം

','

' ); } ?>

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘കെ ജി എഫ് ചാപ്റ്റര്‍ 2’വിലെ ആദ്യഗാനമെത്തി. ‘തൂഫാന്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ അഞ്ച് ഭാഷാ പതിപ്പുകളും ഒരുമിച്ചാണ് പുറത്തുവിട്ടിരിക്കുന്നത്. ലഹരി മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. പഞ്ച് ഡയലോഗുകളോട് കൂടി ടീസറിന് സമാനമായാണ് ഗാനത്തിന്റെ അവതരണം. അവന്‍ വാള്‍ വീശിയപ്പോള്‍ ഒരു കാറ്റ് ഉയര്‍ന്നു, നിങ്ങളയാളെ എതിര്‍ത്ത് നില്‍ക്കാന്‍ പോകരുത്, തുടങ്ങീ സംഭാഷണങ്ങളാണുള്ളത്. 100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഹോമബിള്‍ ഫിലിംസാണ്. കന്നഡ ഭാഷയിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് കെ ജി എഫ് ചാപ്റ്റര്‍ 2. കന്നഡയ്ക്ക് പുറമെ തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക് ഭാഷകളിലും സിനിമ റിലീസ് ചെയ്യും. കേരളത്തിലെ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് നടന്‍ പൃഥ്വിരാജാണ്. തൂഫാന്‍ ഇടിമിന്നലിന് തടയിട്ടവനേ എന്ന് തുടങ്ങുന്ന ഗാനം ട്രെന്റിംഗില്‍ കുതിക്കുകയാണ്.

2018ല്‍ റിലീസ് ചെയ്ത കെ ജി എഫ് എന്ന സിനിമയുടെ തുടര്‍ച്ചയാണ് കെ ജി എഫ് ചാപ്റ്റര്‍ 2. യാഷ് നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവര്‍ക്കും പുറമെ രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, ശ്രീനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. ഭുവന്‍ ഗൗഡ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകാന്താണ്. രവി ബസൂര്‍ സംഗീതം. സിനിമയുടെ സംഘട്ടനം ഒരുക്കുന്നത് പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായ അന്‍പറിവാണ്. ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യും.