നിരഞ്ജ് മണിയന്‍പിള്ള നായകനാകുന്ന ‘വിവാഹ ആവാഹനം’

','

' ); } ?>

Vivaha Avahanam Malayalam Movie

നിരഞ്ജ് മണിയന്‍പിള്ളയെ നായകനാക്കി സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വിവാഹ ആവാഹനം'( Vivaha Avahanam ). ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജനപ്രിയ താരങ്ങായ ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, പ്രയാഗ മാര്‍ട്ടിന്‍, നൈല ഉഷ, ജോണി ആന്റണി, ദിലീഷ് പോത്തന്‍, മിഥുന്‍ രമേഷ്, സംവിധായരായ അരുണ്‍ ഗോപി, ജൂഡ് ന്റണി ജോസഫ്, ടിനു പാപ്പച്ചന്‍ എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി. ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ മിഥുന്‍ ആര്‍ ചന്ദ്, സാജന്‍ ആലുംമൂട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. യാഥാര്‍ത്യ സംഭവങ്ങളുടെ ഉള്‍കൊള്ളിച്ച് ഒരുക്കിയ ചിത്രത്തില്‍ പുതുമുഖ താരം നിതാരയാണ് നായികയാവുന്നത്.

Vivaha Avahanam moviesnews
Vivaha Avahanam Malayalam Movie

ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പാ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സോണി സി.വി, പ്രമോദ് ഗോപകുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിനുശേഷം സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകനോടൊപ്പം സംഗീത് സേനനും ചേര്‍ന്ന് സംഭാഷണങ്ങള്‍ ഒരുക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്ണു പ്രഭാകര്‍ ആണ് ഛായാഗ്രഹണം. ചിത്രം ജൂണ്‍ മാസത്തില്‍ പ്രദര്‍ശനത്തിന് എത്തും.

News Kerala Latest : കൗതുകം ഉണർത്തുന്ന സോഷ്യൽ മീഡിയ ഗെയിമുമായി 12ത് മാൻ ടീം

എഡിറ്റര്‍- അഖില്‍ എ.ആര്‍, സംഗീതം- രാഹുല്‍ ആര്‍ ഗോവിന്ദ, പശ്ചാത്തല സംഗീതം- വിനു തോമസ്, ഗാനരചന- സാം മാത്യു, പ്രജീഷ്, ആര്‍ട്ട്- ഹംസ വള്ളിത്തോട്, കോസ്റ്റ്യൂം- ആര്യ ജയകുമാര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, രതീഷ് കൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- എം.ആര്‍ രാജകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അഭിലാഷ് അര്‍ജുനന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ഫ്രാങ്കോ ഡേവിസ് മഞ്ഞില, പ്രൊജക്ട് ഡിസൈനര്‍- ജിനു വി നാഥ്, കൊറിയോഗ്രാഫി- അരുണ്‍ നന്ദകുമാര്‍, ഡിസൈന്‍- ശ്യാം സുന്ദര്‍, സ്റ്റില്‍സ്- വിഷ്ണു രവി, വിഷ്ണു കെ വിജയന്‍, പി.ആര്‍.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Vivaha Avahanam