മമ്മൂട്ടിയും പാര്‍വതിയും ഒന്നിക്കുന്നു

','

' ); } ?>

മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ വനിതാ ദിനമായ ഇന്ന് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്. പുതുമുഖ സംവിധായിക രത്തീന സംവിധാനം ചെയ്യുന്ന ‘പുഴു’ എന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ എസ്. ജോര്‍ജിന്റെ സിന്‍ സില്‍ സെല്ലുലോയിഡാണ് ചിത്രം നിര്‍മിക്കുന്നത്.

മലയാള സിനിമയില്‍ നേരത്തെ തന്നെ സജീവമാണ് രത്തീന. മമ്മൂട്ടിയുടെ ഉണ്ട എന്ന ചിത്രത്തിന്റെ രചയിതാവ് ഹര്‍ഷദ്, വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങളുടെ രചനയിലൂടെ ശ്രദ്ധേയനായ സുഹാസ് എന്നിവരാണ് പുഴുവിന് തിരക്കഥയൊരുക്കുന്നത്. ഹര്‍ഷദിന്റേതാണ് കഥ. ചിത്രം വിവിധ ഭാഷകളില്‍ പുറത്തിറങ്ങും. തേനീ ഈശ്വര്‍ ആണ് ഛായാഗ്രഹണം. ജേക്‌സ് ബിജോയ് സംഗീതം നിര്‍വഹിക്കും.