മേരി ആവാസ് സുനോ കാണണോ…….

മഞ്ജുവാര്യരും ജയസൂര്യയും പ്രധാന കഥാപാത്രങ്ങളായെത്തിയ മേരി ആവാസ് സുനോ ( Meri Awas Suno ) തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. ്അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറേയായിരുന്നു. മാത്രവുമല്ല മഞ്ജുവാര്യരും ജയസൂര്യയും ഒന്നിച്ചെത്തുന്നു എന്ന ആകാംശയും ചിത്രത്തിനുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷ മേരി മേരി ആവാസ് സുനോയ്ക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞോ എന്നതില്‍ സംശമുണ്ട്.

Meri Awas Suno moviesnews
റേഡിയോ ജോക്കിയായ ആര്‍ ജെ ശങ്കര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. ഒരു ഡോക്ടറുടെ കഥാപാത്രമാണ് മഞ്ജുവാര്യര്‍ കൈകാര്യം ചെയ്യുന്നത്. ശിവദയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ശബ്ദം മാത്രമാണ് തന്റെ ഐഡന്റിറ്റി എന്ന് വിശ്വസിക്കുന്ന ശങ്കറിന്റെ ജീവിതത്തിലുണ്ടാകുന്ന വിഷയവുമായി ബന്ധപ്പെടുത്തിയാണ്് സിനിമ മുന്നോട്ട് പോകുന്നത്. ഇമോഷ്ണ്‍ ട്രാക്കിലൂടെ കണ്ടു പോകാന്‍ ശ്രമിച്ച സിനിമ അതില്‍ വിജയച്ചില്ല് എന്നാണ് തോന്നിയത്. ജയസൂര്യയുടെ അഭിനയം നന്നായിരുന്നു. എന്നാല്‍ എടുത്തു പറയേണ്ടുന്ന മാറ്റ് പ്രകടനങ്ങളും ചിത്രത്തില്‍ കണ്ടില്ല്. അദ്യ പകുതി നല്ല രീതിയില്‍ മുന്നോട്ട് പോയെങ്കിലും രണ്ടാം പകുതിയില്‍ നല്ല ലാഗ് ഫീല്‍ ചെയ്തും. ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന,ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍.എ.ഇ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.

ചിത്രത്തിലെ ഗാനങ്ങളെല്ലാം നന്നായിരുന്നു. ബി.കെ. ഹരിനാരായണന്റേതാണ് വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്റെ ഫ്രയിമുകളൊക്കെ കൊളളായിരുന്നു. വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ബിജിത്ത് ബാലയാണ് എഡിറ്റര്‍.ഒരു ആവറേജ് ഫീല്‍ തന്നെ ചിത്രമാണ് മേരി ആവാസ് സുനോ.Meri Awas Suno