അയ്യപ്പന്‍ നായര്‍ക്ക് കറുപ്പിന്റെ രാഷ്ട്രീയമുണ്ട്

','

' ); } ?>

ഇന്നലെ ആയിരുന്നു ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.അതില്‍ രണ്ട് അവാര്‍ഡുകളാണ് അയ്യപ്പനും കോശിയും എന്ന സച്ചിയുടെ ചിത്രം സ്വന്തമാക്കിയത്.അയ്യപ്പനും കോശിലേയും അഭിനയത്തിന് മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടത് പൃഥ്വിരാജും ബിജുമേനോനുമാണ്.മികച്ച തിരക്കഥാ കൃത്തയി സച്ചിയും തെരഞ്ഞെടുക്കപ്പെട്ടു.എന്നാല്‍ സച്ചിയുടെ വിയോഗം ഇന്നും എല്ലാവരേയും വേദനിപ്പിക്കുന്ന ഓര്‍മ്മയാണ്.

അയ്യപ്പനും കോശിയും പറയുന്നത് അയ്യപ്പനും കോശിയും തമ്മിലുളള സംഘര്‍ഷത്തെയാണ്.ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിനുശേഷം സച്ചി ഒരുക്കിയ ചിത്രമായിരുന്നു ഇത്.ചിത്രത്തിലെ അയ്യപ്പന്‍ നായര്‍ക്ക് കറുപ്പിന്റെ രാഷ്ട്രീയമുണ്ടെന്ന് സച്ചി മുന്‍മ്പൊരിക്കല്‍ ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ബിജു മേനോനും പൃഥ്വിരാജും എനിക്ക് വളരെ കംഫര്‍ട്ടബിള്‍ ആയ ആളുകളാണെന്നും,ഒരു കാര്യം പറഞ്ഞാള്‍ അതിനെ പെട്ടന്നു മനസിലാക്കി.അത് അഭിനയിക്കുമ്പോള്‍ അതുപോലെതന്നയുളള ഔട്ട് പുട്ട് തരുകയും ചെയ്യുന്ന രണ്ടു പേരാണ് അവരെന്നും സച്ചി പറഞ്ഞിരുന്നു.ഒരാളിലൂടെ കഥ പറയുക എന്ന സങ്കല്‍പ്പത്തില്‍ നിന്ന് മാറിയാണ് നിരവധി പേരിലുടെ കഥ പറയാന്‍ ശ്രമിക്കുന്നത്.
കഥാപാത്രമെന്നാല്‍ ഒരാളുടെ കഥാമാത്രമല്ല വഹിക്കുന്നത് നിരവധി പേരുടെ കഥായാണ്.അത്തമൊരു കഥയാണ് അയ്യപ്പനും കോശിയും.ഒരു പാട് സമയമെടുത്താണ് അയ്യപ്പനും കോശിയുടേയും കഥ എഴുതിയതെന്നും സച്ചി പറഞ്ഞിരുന്നു.

ചിത്രം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റ്റെ ബാനറില്‍ രഞ്ജിത്തും ,പി.എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.ജേക്‌സ് ബിജോയ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തത്.സുദീപ് ഇളമണ്‍ ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം രഞ്ജന്‍ എബ്രഹാമാണ് ചെയ്തത്.സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ഈ ചിത്രം തിയേറ്ററുകളില്‍ വിതരണത്തിന് എത്തിച്ചു. തിയേറ്ററുകളില്‍ നിന്നും അനുകൂലമായ അഭിപ്രായം ലഭിച്ച ഈ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കി.

പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനുശേഷം ഹവീല്‍ദാര്‍ റാങ്കില്‍ വിരമിച്ച കട്ടപ്പനക്കാരനായ കോശിയും(പൃഥ്വിരാജ്) അട്ടപ്പാടിയിലെ പോലീസ് സ്റ്റേഷനിലെ എസ്.ഐയായ അയ്യപ്പന്‍ നായരും(ബിജു മേനോന്‍) തമ്മിലുണ്ടാകുന്ന ഒരു നിയമപ്രശ്‌നമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. അട്ടപ്പാടിയിലാണ് സിനിമ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. അട്ടപ്പാടിയുടെ സൗന്ദര്യം ധാരാളം ക്യാമറയിലേക്ക് കൊണ്ട് വരാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ ചിത്രത്തിലെ നിര്‍ണായക രംഗമാണ് ക്ലൈമാക്‌സിലെ സംഘട്ടനം.ഡ്യൂപ്പ് ഉപയോഗിക്കാതെയാണ് പൃഥ്വിരാജും,ബിജു മേനോനും ഈ സംഘട്ടനം ചെയ്തത്.