മംമ്ത മോഹന്‍ദാസിന്റെ വൈറല്‍ ഫോട്ടോഷൂട്ട്

മംമ്ത മോഹന്‍ദാസിന്റെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലായി മാറിയത്. തെയ്യത്തിന്റെ പശ്ചാതലത്തില്‍ മോഡേണ്‍ വസ്ത്രങ്ങളണിഞ്ഞും. തത്തയെ കയ്യിലേന്തിയും, കുതിരപ്പുറത്ത് കയറിയുമെല്ലാം താരം സ്റ്റൈലന്‍ ലുക്കിലാണെത്തിയിട്ടുള്ളത്. ഫോട്ടോഗ്രാഫര്‍ അരുണ്‍ മാത്യുയാണ് അതിമനോഹരമായി ചിത്രങ്ങള്‍ പകര്‍ത്തിരിക്കുന്നത്. വസ്ത്രലങ്കാരം ഒരുക്കിയത് പ്രിന്‍സസ് സ്റ്റുഡിയോയാണ്. വളരെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. യൂട്യൂബിലും മംമ്തയുടെ ഫോട്ടോഷൂട്ട് വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. പിങ്ക് വസ്ത്രത്തില്‍ ഊഞ്ഞാലില്‍ ആടുന്ന താരത്തെയാണ് കാണാന്‍ സാധിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തത്. ആയിരകണക്കിന് ലൈക്‌സും കമെന്റ്‌സും ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ തന്നെ പതിനാറു ലക്ഷത്തിനു മേലെ ഫോള്ളോവര്‍സാണ് ഉള്ളത്.

ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചലചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് അരങേട്ടം കുറിച്ചത്. എന്നാല്‍ ഇപ്പോള്‍ നടിയുടെ ഫോട്ടോഷൂട്ട് ചിത്രവും യൂട്യൂബ് വീഡിയോയുമാണ് ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുന്നത്. 2005ല്‍ മുതല്‍ സിനിമ സജീവമായി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മംമ്ത. ഒരുപാട് പ്രശ്‌നങ്ങളും പ്രതിസന്ധികളും വന്നപ്പോള്‍ അതിനെയൊക്കെ തരണം ചെയ്ത മികച്ച രീതിയില്‍ സിനിമയില്‍ ഉയര്‍ന്നു പോകുകയായിരുന്നു. തെന്നിന്ത്യയില്‍ ഏറെ സജീവമാണ് താരം. ഒട്ടുമിക്ക അന്യഭാക്ഷ സിനിമകളില്‍ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

മയൂഖം മുതല്‍ ഒടുക്കം ഫോറെന്‍സിക്ക് വരെ എത്തി നില്‍ക്കുകയാണ് താരം. ശക്തമായ പോലീസ് കഥാപാത്രമായിരുന്നു മംമ്ത മോഹന്‍ദാസ് ഫോറന്‍സിക്കില്‍ കാഴ്ച്ചവെച്ചത്.മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബി രണ്ടാം ഭാഗത്തിലും നടി അഭിനയിക്കുണ്ട്. പുതിയ സിനിമയ്ക്ക് വേണ്ടി ആരാധകരും സിനിമ പ്രേഷകരും ഏറെ കാത്തിരിപ്പിലാണ്.  വീഡിയോ താഴെ ലിങ്കില്‍ കാണാം.
https://youtu.be/QF3xFgnf9d4