തീ പാറും വിക്രം …. മൂവി റിവ്യു

','

' ); } ?>

ഉലകനായകന്‍ കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം തീയേറ്ററുകളിലേക്കെത്തിയിരിക്കുന്നു.കൈതി,മാസ്റ്റര്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യ്ത ചിത്രമാണ് വിക്രം . ഉലകനായകനും ലോകേഷ് കനകരാജും ഒരുമിച്ചെത്തുന്നമ്പോള്‍ വിക്രം എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളൊന്നും തന്നെ കൈവിടാതെയാണ് വിക്രം എത്തിയിരിക്കുന്നത്.

മികച്ച ഒരു ആക്ഷന്‍ എന്റര്‍ടെയ്നര്‍ തന്നെയാണ് ‘വിക്രം’ . കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്,കാളിദാസ് ജയറാം, നരേന്‍, തുടങ്ങി നിരവധി താരനിര തന്നെ ചിത്രത്തിലുണ്ട്. ഗസ്റ്റ് റോളില്‍ സൂര്യയും ചിത്രത്തിലെത്തുന്നുണ്ട്. ഓരോ കഥാപാത്രങ്ങള്‍ക്കും വ്യക്തമായ സ്‌ക്രീന്‍ സ്‌പേയിസ് നല്‍കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങളും അവരുടെ റോളുകള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുമുണ്ട്.

ചിത്രത്തിന്റെ മേക്കിങ് എടുത്തു പറയേണ്ട ഒരു കാര്യ തന്നെയാണ് .എഡിറ്റും വിഷ്വല്‍സൊക്കെ തന്നെ മനോഹരമായിരുന്നു. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്. എഡിറ്റിംഗ് -ഫിലോമിന്‍ രാജാണ്. അതുപോലെ അനിരുദ്ധിന്റെ സംഗീതവും ഗംഭീരമായിരുന്നു. പശ്ചാത്തല സംഗീതവും വളരെ മനോഹരമായിരുന്നു.

ഒരുപാട് വിഷയങ്ങള്‍ സിനിമ സംസാരിക്കുന്നുണ്ട്. കുടുതല്‍ പറഞ്ഞാല്‍ അത് സ്‌പോയിലറാകും അതുകൊണ്ട് തീയേറ്ററില്‍ പോയിതന്നെ സിനിമ കാണുക. െൈകതി സിനിമയുടെ റഫന്‍സുകള്‍ വരുന്നതുകൊണ്ട്. െൈകതി കണ്ടതിന് ശേഷം വിത്രം കാണുന്നത് നന്നായിരിക്കും.
ഗംഭീര തീയേറ്റര്‍ എക്‌സ്പീരിയന്‍സ് തന്നെയാണ് സിനിമ നല്‍കുന്നത്.