ഒടുവില്‍ ക്ഷമ ചോദിച്ച് ‘വിനായകന്‍’

ഒരുത്തിയുടെ വാര്‍ത്താ സമ്മേളനവുമായി ബന്ധപ്പെട്ട് ക്ഷമ ചോദിച്ച് വിനായകന്‍. വിനായകന്‍ ഫേസ്ബുക്കില്‍ കുറുപ്പിട്ടതിങ്ങനെ. ‘നമസ്‌കാരം, ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ ഒട്ടും വ്യക്തിപരമായിരുന്നില്ല. വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. വിനായകന്‍’. ഒരുത്തിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിനായകന്റെ പ്രതികരണമാണ് വൈറലായത്. സംവിധായകന്‍ വി.കെ. പ്രകാശും, നവ്യ നായരും വേദിയിലിരിക്കെയായിരുന്നു വിനായകന്റെ പ്രതികരണം. മി ടൂവിനെ കുറിച്ചാണ് വിനായകന്‍ പറഞ്ഞത്. എന്റെ ജീവിതത്തില്‍ പത്ത് സ്ത്രീകളുമായി തനിക്ക് ശാരീരിക ബന്ധമുണ്ടായിട്ടുണ്ട്. പത്ത് പെണ്‍കുട്ടികളോടും താനാണ് റിലേഷന്‍ഷിപ്പ് ആവശ്യപ്പെട്ടതെന്നും വിനായകന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുയര്‍ന്നത്. ജോലി ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകയോട് മാന്യമല്ലാത്ത രീതിയിലായിരുന്നു പ്രതികരിച്ചതെന്നായിരുന്നു വിമര്‍ശനം.

ഒരുത്തി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സാധാരണക്കാരിയായ സ്ത്രീയുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറി എത്തുന്ന അസാധാരണ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.പ്രതികൂല സാഹചര്യത്തിലൂടെ കടന്നു പോകുന്ന സ്ത്രീയുടെ വികാരവിചാരങ്ങളെ അതിനാടകീയതയില്ലാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് നവ്യയുടെ വിജയം. ഒരുത്തിസിനിമയും അതിലെ രാധാമണിയെന്ന കഥാപാത്രവും. പത്തുവര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് നവ്യാനായരുടെ തിരിച്ചുവരവ് ശക്തമായൊരു കഥാപാത്രത്തിലൂടെയാണ്. പ്രകടനത്തില്‍ പുതിയൊരു നവ്യനായരെയാണ് നാം കാണുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ച്,ജോലി എടുത്ത്, കുടുംബം നോക്കുന്ന, അന്യനാട്ടില്‍ കഴിയുന്ന ഭര്‍ത്താവിനോട് പരിഭവം കലര്‍ന്ന സ്‌നേഹത്തോടെ സംസാരിക്കുന്ന രാധാമണിയുടെ മൂന്ന് ദിവസത്തെ ജീവിതമാണ് വി. കെ.പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി സിനിമ പറയുന്നത്. വിനായകന്റെ ക്ഷമ ചോദിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് സമ്മിശ്രപ്രതികരണങ്ങളാണ് ലഭിക്കുന്നത്.