‘മകള്‍’ ട്രെന്റിംഗില്‍

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മകള്‍’. മകളുടെ സോംഗ് ടീസര്‍ പുറത്തിറങ്ങി. ഹരിചരണും വിഷ്ണു വിജയും ചേര്‍ന്ന് പാടിയ ഗാനത്തിന്റെ വരികള്‍ ബി.കെ ഹരിനാരായണന്റേതാണ്. അനൂപ് സത്യനാണ് ടീസര്‍ കട്ട്‌സ്. ജയറാമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നടി മീര ജാസ്മിന്‍ സിനിമ ലോകത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആറ് വര്‍ഷത്തിന് ശേഷമാണ് മീര അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നത്. ചിത്രത്തിന്റെ പുതിയ ഒരു പോസ്റ്റര്‍ പുറത്തുവിട്ടപ്പോഴും നല്ല സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. സംവിധായകന്‍ തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്. ജയറാമും മീര ജാസ്മിനും ദേവികയുമാണ് പോസ്റ്ററിലണ്ടായിരുന്നു.

‘അച്ഛനും അമ്മയും രണ്ട് മതത്തില്‍ നിന്നായത് എന്റെ കുറ്റം കൊണ്ടാണോ അറിയാതെ ഒന്ന് കുരിശു വരച്ചാല്‍ അച്ഛന്‍ ഞെട്ടും. എന്റെ ഗുരുവായൂരപ്പാ എന്നൊന്ന് വിളിച്ചു പോയാല്‍ അമ്മ കണ്ണുരുട്ടും..’ -എന്ന ദേവികയുടെ ചാറ്റും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ‘അച്ഛനും അമ്മയും ചിന്തിക്കുന്നതുപോലെയല്ലല്ലോ മക്കള്‍ ചിന്തിക്കുന്നത്’- എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന് കഥ രചിച്ചിരിക്കുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ്. കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് വിഷ്ണു വിജയ് ആണ് സംഗീതമൊരുക്കിയിരിക്കുന്നത്.

മലയാളചലച്ചിത്രസംവിധായകന്‍. ജീവിതഗന്ധിയായ ഒട്ടേറെ ചിത്രങ്ങള്‍സംവിധാനം ചെയ്തു. തൃശ്ശൂര്‍ ജില്ലയിലെഅന്തിക്കാട്ആണ് സ്വദേശം. മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന സംവിധായകനാണ്സത്യന്‍ അന്തിക്കാട്. ജീവിതത്തിലെ പല വിഷമഘട്ടങ്ങളേയും നര്‍മ്മത്തിലൂടെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്, കൂടാതെ സത്യന്‍ അന്തിക്കാട് തന്റെ ഒരോ സിനിമയിലൂടെയും ഓരോ സന്ദേശവും മലയാളികള്‍ക്കായി പകര്‍ന്നു നല്‍കുന്നു.ഇന്നസെന്റ്,കെപിഎസി ലളിത,ഒടുവില്‍ ഉണ്ണിക്യഷ്ണന്‍,മാമുക്കോയ,ശങ്കരാടിതുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ സിനിമകളിലെ സ്ഥിരം അഭിനേതാക്കള്‍ ആയിരുന്നു.