പുലിയാ… വരയന്‍ പുലി, ‘വരയന്‍’ ട്രെയിലര്‍

സിജു വില്‍സണിനെ നായകനാകുന്ന വരയന്‍ എന്ന ചിത്രത്തിലെ ട്രെയിലര്‍ പുറത്തുവിട്ടു. നവാഗതനായ ജിജോ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈദിക വേഷത്തിലാണ് സിജു ചിത്രത്തില്‍ എത്തുന്നത്. ഏറെ നിഗൂഢതകള്‍ നിറച്ചുകൊണ്ടാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.Celluloid

Celluloid

സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രന്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കുടുംബചിത്രം ഹാസ്യത്തിനും ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഒന്നാണെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹന്‍, രാജേഷ് അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്, സുന്ദര്‍ പാണ്ഡ്യന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. സിജു വില്‍സണോടൊപ്പം ബെല്‍ജിയന്‍ മലിനോയ്‌സ് ഇനത്തില്‍പ്പെട്ട നാസ് എന്ന നായ ടൈഗര്‍ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് പ്രകാശ് അലക്‌സ് സംഗീതം പകര്‍ന്നിരിക്കുന്നു. തിരക്കഥ ഫാ. ഡാനി കപ്പൂച്ചിന്‍, ഛായാഗ്രഹണം രജീഷ് രാമന്‍, ചിത്രസംയോജനം ജോണ്‍കുട്ടി, പ്രോജക്റ്റ് ഡിസൈന്‍ ജോജി ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, കലാസംവിധാനം നാഥന്‍ മണ്ണൂര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സംഘട്ടനം ആല്‍വിന്‍ അലക്‌സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ കൃഷ്ണ കുമാര്‍, മേക്കപ്പ് സിനൂപ് രാജ്, സൗണ്ട് ഡിസൈന്‍ വിഘ്‌നേഷ്, കിഷന്‍, രജീഷ്, സൗണ്ട് മിക്‌സ് വിപിന്‍ നായര്‍, കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്. മെയ് 20ന് കേരളമെമ്പാടുമുള്ള തിയറ്ററുകളില്‍ വരയന്‍ പ്രദര്‍ശനത്തിനെത്തും.

സിജു വില്‍സണ്‍ നായകനായെത്തുന്ന വിനയന്‍ ചിത്രം 19ാം നൂറ്റാണ്ട് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ്.

 

Celluloid