ഇന്ദ്രജിത്ത് സുകുമാരന്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം ‘അനുരാധ ക്രൈം നമ്പര്‍ 59/ 2019’; ലിറിക്കല്‍ വീഡിയോ ….

','

' ); } ?>

ഇന്ദ്രജിത്ത് സുകുമാരന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനു സിത്താര, സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാന്‍ തുളസീധരന്‍ രചനയും സംവിധാനവും ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് അനുരാധ ക്രൈം നമ്പര്‍.59/ 2019. ചിത്രത്തിന്റെ ആദ്യ ലിറിക്കല്‍ വീഡിയോ പൃഥ്വിരാജിന്റെ ഒഫീഷ്യല്‍ പേജിലൂടെ പുറത്തിറങ്ങി.ഗോള്‍ഡന്‍ എസ് പിക്‌ച്ചേഴ്സിന്റെ ബാനറില്‍ ഷെരിഫ് എം.പി, ശ്യാം കുമാര്‍ എസ്, സിനോ ജോണ്‍ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിക്‌സണ്‍ പൊടുത്താസ് ആണ് ഈ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സസ്പന്‍സ് ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഷാന്‍ തുളസീധരന്‍, ജോസ് തോമസ് പോളക്കല്‍ എന്നിവരുടേതാണ്.

ഹരിശ്രീ അശോകന്‍, അനില്‍ നെടുമ്ങ്ങാട്, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി, സന്തോഷ് കീഴാറ്റൂര്‍, സുരഭി സന്തോഷ്, ബേബി അനന്യ, ഗോപി കൃഷ്ണ, പൊന്നമ്മ ബാബു, മനോഹരി ജോയ് തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു . ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വഹിക്കുന്നു. സന്ദീപ് സുധയുടെ വരികള്‍ക്ക് അരുണ്‍ രാജ് സംഗീതം പകരുന്നു. സംഭാഷണം- ജോസ് തോമസ് പോളക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സതീഷ് കാവില്‍കോട്ട, എഡിറ്റര്‍- ശ്യാം ശശിധരന്‍, പശ്ചാത്തല സംഗീതം- 4 മ്യൂസക്,ആര്‍ട്ട്- സുരേഷ് കൊല്ലം, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ലാല്‍ കരുണാകരന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- സക്കീര്‍ ഹുസ്സൈന്‍, സോണി ജി.എസ് കുളക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍- അമീര്‍ അഷ്റഫ് ,ശിവനുദ്രന്‍ ,മാര്‍ട്ടിന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂറ്റീവ്- ശിവന്‍ പൂജപ്പുര, സൗണ്ട് ഡിസൈണ്‍- ചാള്‍സ്, സൗണ്ട് മിക്‌സിങ്ങ്- ജിജു മോന്‍ ടി ബ്രൂസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പലൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍- വിനോദ് എ, സ്റ്റില്‍സ രാംദാസ് മാത്തൂര്‍, പി.ആര്‍.ഒ- പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.