കെ.ജി.എഫ് 2 അധീരയുടെ മലയാള ശബ്ദം ഇവിടെയുണ്ട്

കെ.ജി.എഫ് 2വില്‍ സഞ്ജയ്ദത്ത് അവതരിപ്പിച്ച വില്ലാനായ അധീര എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് നടന്‍ മനോജ്. മിനിസ്‌ക്രീന്‍ പരിപാടികളിലുടെ ശ്രദ്ധേയനാണ് മനോജ്.ട്രാഫിക്, സലാല മൊബൈല്‍സ്, പ്രെയ്സ് ദി ലോര്‍ഡ് എന്നീ സിനിമകളില്‍ അഭിനയ മികവ് കാഴ്ച്ച വെച്ച മനോജ് ഇപ്പോള്‍ മിനി സ്‌ക്രീനിലെ ഗെയിം ഷോകളിലും, സീരിയലുകളിലുമെല്ലാം സജീവമാണ്.മിനിസ്‌ക്രീന്‍ താരം ബീന ആന്റണിയുടെ ഭര്‍ത്താവാണ് മനോജ്.

സഞ്ജയ്ദത്ത് എന്ന വലിയ നടനാണ് ഞാന്‍ ശബ്ദം നല്‍കിയതെന്നും, അദ്ദേഹം ഇതുവരെ ചെയ്തതില്‍ നിന്നൊക്കെ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണിത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം ശബ്ദം നല്‍കിയത് ഇഷ്ടമായി. പ്രവ്യു കഴിഞ്ഞ ഉടന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഉള്‍പ്പെടെ വിളിച്ച് നന്നായെന്ന് പറഞ്ഞിരുന്നെന്നും മനോജ് സീരിയല്‍ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന രീതില്‍ ആദ്യം ശബ്ദം നല്‍കിയത് ചെയ്തത് ചേകവര്‍ എന്ന പടത്തില്‍ ചിരഞ്ജീവിക്ക് വേണ്ടിയാണ്. പക്ഷേ പുലിമുരുകനില്‍ ഡാഡി ഗിരിജ എന്ന വില്ലന്‍ കഥാപത്രത്തിന് ശബ്ദം നല്‍കിയപ്പോഴാണ് പ്രശസ്തി കിട്ടിയത്. പിന്നീട് മധുര രാജ, ഭഗവാന്‍, യതിരന്‍ തുടങ്ങീ പടങ്ങളിലും ശബ്ദം നല്‍കി. ഇപ്പോള്‍ മനോജ് മറ്റൊരു സന്തോഷത്തിലാണ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന കെ.ജി.എഫ് ചാപ്റ്റര്‍ 2വില്‍ സഞ്ജയ് ദത്തിന്റെ മലയാള ശബ്ദമാകാനുള്ള ഭാഗ്യം ലഭിച്ചിരിക്കുകയാണ്. ഈ മെയില്‍ ഡോക്ടര്‍ സ്‌ട്രെയിഞ്ച് എന്ന ഹോളിവുഡ് ചിത്രത്തിലും പ്രധാന കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നതും മനോജാണ്.

ബ്രഹ്‌മാണ്ഡ കന്നഡ ചിത്രം ‘കെ.ജി.എഫി’ന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കന്നഡയില്‍നിന്നും ഇന്ത്യയൊട്ടാകേ തരംഗം തീര്‍ത്ത ചിത്രമായിരുന്നു കെ.ജി.എഫ്. ഹിറ്റ്മേക്കര്‍ നിര്‍മ്മാതാക്കളായായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം വിഷു-ഈസ്റ്റര്‍ റിലീസായി തീയേറ്ററുകളിലെത്തും. 1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്. 2018 ഡിസംബര്‍ 21നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.