‘മമ്മൂട്ടി നായകനാകുന്ന ഹോളിവുഡ് ചിത്രം – ഒരു മനോഹരമായ സ്വപ്നം മാത്രം’ ; ടി കെ രാജീവ് കുമാര്‍

','

' ); } ?>

മലയാളത്തിന്റെ പ്രിയ സംവിധായകരില്‍ ഒരാളാണ് ടി.കെ രാജീവ് കുമാര്‍. മലയാള സിനിമാ പ്രേമികള്‍ക്കു ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച അദ്ദേഹം സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കുന്ന ഒരു പ്രഖ്യാപനം നടത്തിയതായി ഒരു റിപ്പോര്‍ട്ട് വീണ്ടും വൈറലാകുകയാണ്. തന്റെ അടുത്ത ചിത്രത്തില്‍ നായകനാകുന്നത് മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണെന്നാണ് സംവിധായകനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കുറച്ച് നാള്‍ മുന്‍പ് തന്നെ ഇക്കാര്യത്തില്‍ ടി കെ രാജീവ് കുമാര്‍ ഉത്തരം തുറന്ന് പറഞ്ഞിരുന്നതായി പറയുന്നു. ‘മമ്മൂട്ടിയെ നായകനാക്കി ഒരു ഹോളിവുഡ് സിനിമ എന്നത് മനോഹരമായ സ്വപ്നമാണെങ്കിലും അത് യാഥാര്‍ത്ഥ്യമല്ല’ എന്നതാണ് സംവിധായകന്റെ വാക്കുകള്‍.

മാമ്മൂട്ടി നായകനായെത്തിയ ദ പ്രീസ്റ്റ് ,വണ്‍ എന്നി ചിത്രങ്ങളാണ് അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം.മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ഹൊറര്‍ ചിത്രമായിരുന്നു ദ പ്രീസ്റ്റ്.നവാഗതനായ ജോഫിന്‍.ടി.ചാക്കോയാണ് കഥയും സംവിധാനവും. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം ബി.ഉണ്ണിക്കൃഷ്ണന്‍, വി.എന്‍ ബാബു എന്നിവരും നിര്‍മ്മാതാക്കളാണ്. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം ‘കൈതി’ ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും ദ പ്രീസ്റ്റിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇലുമിനേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

സന്തോഷ് വിശ്വനാദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വണ്‍.കേരള മുഖ്യമന്ത്രിയുടെ വേഷത്തിലായിരുന്നു മമ്മൂട്ടി ചിത്രത്തിലെത്തിയത്.നിമിഷ സജയന്‍,മുരളി ഗോപി,രഞ്ജിത്ത്,ജോജു ജോര്‍ജ്,മധു,സലീം കുമാര്‍ തുടങ്ങിയവര്‍ ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡയാണ് റിലീസിനൊരുങ്ങുന്ന ചിത്രം.ഷെന്‍ നിഗം – വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണിത്.അടുത്തിടെ ചിത്രത്തി്‌ന്റെ രസകരമായ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തില്‍ കാശ്മീരിയായ ശെയ്ലീ കൃഷ്ണയാണ് നായിക. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍,കോട്ടയം നസീര്‍,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്. തീര്‍ത്തും നര്‍മ്മ പശ്ചാത്തലത്തില്‍ പറയുന്ന സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്.