‘പവര്‍സ്റ്റാര്‍ വരും, 2022ല്‍ തന്നെ വരും, പവര്‍ ആയി വരും’

പവര്‍സ്റ്റാര്‍ എന്ന ഒമര്‍ലുലു ചിത്രം അടുത്ത ഫെബ്രുവരി വരെ വെയിറ്റ് ചെയ്ത് ഷുട്ട് തുടങ്ങാന്‍ ആണ് തീരുമാനമെന്ന് സംവിധായകന്‍ ഒമര്‍ലുലു. ‘പവര്‍സ്റ്റാര്‍ വരും 2022ല്‍ തന്നെ വരും പവര്‍ ആയി വരും ഇതുവരെ സപ്പോര്‍ട്ട് ചെയ്തവര്‍ക്ക് നന്ദി’ ഒമര്‍ഡ ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രം എല്ലാം ഒന്ന് സെറ്റായിട്ടേ ഷൂട്ടിംഗ് തുടങ്ങൂ. തന്നെ സംബന്ധിച്ച് പവര്‍സ്റ്റാര്‍ സിനിമ എന്നത് എന്റെ ആദ്യത്തെ സിനിമ പോലെയാണ്. പവര്‍സ്റ്റാര്‍ സിനിമ തീയറ്ററില്‍ അല്ലാതെ ചിന്തിക്കാന്‍ പറ്റുന്നില്ലെന്നും ഒമര്‍ പറയുന്നു.

യൗവനത്തിന്റേയും ക്യാംപസുകളുടെയും കഥകള്‍ പറഞ്ഞ സംവിധായകന്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ആദ്യ ആക്ഷന്‍ ചിത്രമാണ് ‘പവര്‍ സ്റ്റാര്‍’. ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാര്‍ ലവ്, ധമാക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ഈ ചിത്രത്തില്‍ തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ ആക്ഷന്‍ കിങ്ങായി തിളങ്ങിയ ബാബു ആന്റണി നായകനാവുന്നു. നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ്‌ലൈനുമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഡെന്നീസ് ജോസഫാണ് എഴുതുന്നുത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും നിരവധി ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍ സമ്മാനിച്ച ഡെന്നീസ് ജോസഫ് നീണ്ട ഇടവേളക്ക് ശേഷമാണ് മലയാള സിനിമക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്. ഉയരമുള്ള പരുക്കനായ രൂപവും ചടുലമായ ആക്ഷന്‍ രംഗങ്ങളുമായി പ്രേക്ഷകരെ ത്രസിപ്പിച്ച ബാബു ആന്റണി, ഒരു ഇടവേളക്കു ശേഷം പവര്‍ സ്റ്റാര്‍’ എന്ന ഒരു പക്ക മാസ്സ് ചിത്രത്തിലൂടെ നായകനായി പ്രേക്ഷകരില്‍ ആവേശം വിതക്കാന്‍ തിരിച്ചെത്തുകയാണ്. വെര്‍ച്ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത്ത് നിര്‍മ്മിക്കുന്ന പവര്‍ സ്റ്റാറില്‍ ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം, ബിനീഷ് ബാസ്റ്റിന്‍ എന്നി നടന്‍മാരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം പ്രശസ്ത ഹോളിവുഡ് താരങ്ങളും കന്നട താരങ്ങളും അഭിനയിക്കുന്നു. ‘വളരെ റിയലിസ്റ്റിക്കായി എന്നാല്‍ മാസ് ഫീല്‍ നഷ്ടപ്പെടാതെയുള്ള ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു. ഒമര്‍ ലുലുവിന്റെയും ബാബു ആന്റണിയുടെയും കരിയറിലെയും ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ പവര്‍സ്റ്റാറില്‍ ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരിക്കും ഹൈലൈറ്റ്. മംഗലാപുരം, കാസര്‍ഗോഡ് കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന പവര്‍സ്റ്റാര്‍ ഒരേ സമയം മലയാളത്തിലും കന്നടയിലും നിര്‍മ്മിക്കുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തീരുന്ന മുറക്ക് തുടങ്ങുവാനുളള ഒരുക്കത്തിലാണ്. ചിത്രത്തെ കുറിച്ചുള്ള ഒമര്‍ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ.
“പവർസ്റ്റാർ തീയറ്റർ തുറന്ന് എല്ലാം ഒന്ന് സെറ്റായിട്ടേ ഷൂട്ടിംഗ് തുടങ്ങൂ എന്നെ സംബന്ധിച്ച് പവർസ്റ്റാർ സിനിമ എന്നത് എന്റെ ആദ്യത്തെ സിനിമ പോലെയാണ്.പവർസ്റ്റാർ സിനിമ തീയറ്ററിൽ അല്ലാതെ ചിന്തിക്കാന് പറ്റുന്നില്ല.
1)Dennis Joseph എന്ന ഡെന്നിസ്സേട്ടന്റെ പേര് തീയേറ്ററിൽ എഴുതി കാണിക്കുന്ന നിമിഷം.

2)25 വർഷം മുൻപ് അഴിച്ച് വെച്ച ആക്ഷൻ ഹീറോ പട്ടം വീണ്ടും അണിഞ്ഞ് ബാബുചേട്ടനുമായി തിയറ്ററിൽ വന്ന് ഫസ്റ്റ് ഷോ കാണുന്ന നിമിഷം.

3)ഞാൻ ചെയുന്ന ആദ്യത്തെ മാസ്സ് ആക്ഷൻ സിനിമ “An Omar Mass” എന്ന് എഴുതി കാണിക്കുന്ന നിമിഷം.”അത്കൊണ്ട് അടുത്ത ഫെബ്രുവരി വരെ വെയിറ്റ് ചെയ്‌ത്‌ ഷുട്ട് തുടങ്ങാൻ ആണ് തീരുമാനം”. പവർസ്റ്റാർ വരും 2022ൽ തന്നെ വരും പവർ ആയി വരും”. ഇതുവരെ സപ്പോർട്ട് ചെയ്തവർക്ക് നന്ദി.