കാളിദാസിനൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിച്ച് നിര്‍മ്മല്‍ പാലാഴി

moviesnews

തമിഴ് വെബ്‌സീരിസില്‍ അരങ്ങേറ്റം കുറിച്ച് നിര്‍മ്മല്‍ പാലാഴി. മുഖ്യമന്ത്രി സ്റ്റാലിന്‍ന്റെ മകനായ ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന വെബ്‌സീരീസിലാണ് നിര്‍മ്മല്‍ വേഷമിട്ടിരിക്കുന്നത്. പേപ്പര്‍ റോക്കറ്റ് ( paper rocket tamil web series ) എന്ന വെബ്‌സീരീസിലെ ആദ്യഗാനമാണ്‌ പുറത്തിറങ്ങിയത്‌.  പുഷ്പ്പ സിനിമയിലെ ഹിറ്റ് സോങ്ങ് എല്ലാം പാടിയ ‘സിദ്ദ് ശ്രീറാം’ ന്റെ ശബ്ദത്തിലുള്ള ഗാനമാണ് പുറത്തിറങ്ങിയത്. സന്തോഷം പങ്കിട്ടുകൊണ്ട് നിര്‍മ്മല്‍ പങ്കുവെച്ച കുറിപ്പ് താഴെ വായിക്കാം.

ഒരുപാട് സന്തോഷത്തോടെ നിങ്ങളുമായി പങ്കുവെക്കുന്നു. ഈ ലോക്ഡൗണില്‍ ജോലി ഒന്നും ഇല്ലാതെ ഇരിക്കുമ്പോള്‍ സിനിമാ പ്രോഷന്‍ വര്‍ക്ക് എല്ലാം ചെയ്യുന്ന പ്രിയ സുഹൃത് സംഗീത വിളിച്ചിട്ട് ഒരു തമിഴ് വര്‍ക്കില്‍ വേഷം കിട്ടിയാല്‍ പോവുമോ എന്ന് ചോദിച്ചു. മലയാളം അല്ലാതെ വേറെ ഒന്നും അറിയാത്ത എന്നോടൊ ബാലാ. അതൊന്നും ഇങ്ങള് പ്രേശ്‌നമാക്കേണ്ട കിട്ടിയാല്‍ വലിയ വര്‍ക്ക വല്യ ടീമാ. ഏതാ ഇത്ര വല്യ ടീം അവിടുത്തെ മുഖ്യമന്ത്രി ഒന്നും അല്ലല്ലോ..?. മുഖ്യമന്ത്രി അല്ല അവരുടെ മകന്റെ ഭാര്യയാണ് ഡയറക്ടര്‍. ഹേ..ഹാ.. ന്ന് അവിടുത്തെ മുഖ്യമന്ത്രി സ്റ്റാലിന്‍ സാറിന്റെ മകനായ ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക മാഡം ഡയറക്ട് ചെയ്യുന്ന വെബ്സീരിസിലേക്ക് ആണ് ( paper rocket tamil web series ).

Movies News On Celluloid : ‘ഗഗനം നി… ‘കെജിഎഫ്’ ചാപ്റ്റര്‍ 2 ഗാനം പുറത്തിറങ്ങി

ഭാഷയോ ദേശമോ ഒന്നും അറിയില്ല പണിയാണല്ലോ മുഖ്യം. നേരെ വിട്ടു ചെന്നെയി ലേക്ക്. എന്റെ ഡയലോഗ് തങ്‌ളിഷില്‍ എഴുതി തന്നു അതെല്ലാം പാലാഴിയിലെ ചെറുപ്പം മുതല്‍ ഉള്ള സൗഹൃദം രജി ചേച്ചിക്ക് അയച്ചു കൊടുത്തു രജി ചേച്ചിയും സതീഷ് ഏട്ടനും അതിന്റെ അര്‍ത്ഥം തിരിച്ചു അയച്ചു തന്നു. പിന്നെ ഷൂട്ടിങ്ങ് സമയത്തു പ്രിയ സുഹൃത്തായ പ്രിയ ചേച്ചിയുടെ മകനായ ചിക്കു തുടക്കം മുതല്‍ അവസാനം വരെ അവന്റെ ജോലിയെല്ലാം നിര്‍ത്തിവച്ചു എന്റെ കൂടെ നിന്നു. എല്ലാവരോടും നിറഞ്ഞ സ്‌നേഹം. പിന്നെ ഇതില്‍ ഞാന്‍ എത്താന്‍ കാരണക്കാരന്‍ മലയാളത്തിന്റെ അഭിമാനം ജയറാം ഏട്ടന്റെ മകനായ കാളിദാസ് ജയറാം(കണ്ണന്‍). അതിശയവും സ്‌നേഹവും തീര്‍ത്താല്‍ തീരാത്ത നന്ദിയും തോന്നി. കാരണം അതുവരെയും നേരിട്ട് കാണുകപോലും ചെയ്യാത്ത കണ്ണനാണ് ഈ കഥാപാത്രത്തിന് എന്റെ പേര് പറഞ്ഞത് എന്നറിഞ്ഞപ്പോള്‍. സീരീസിലെ ആദ്യ സോങ്ങ് റിലീസ് ആയി നിങ്ങളിലേക്ക് എത്തിക്കുന്നു അതിലുള്ള ഏറ്റവും വലിയ സന്തോഷം എന്താണെന്ന് വച്ചാല്‍.. കണ്ണാലെ കണ്ണേ, പുഷ്പ്പ സിനിമയിലെ ഹിറ്റ് സോങ്ങ് എല്ലാം പാടിയ ‘സിദ്ദ് ശ്രീറാം’ ന്റെ ശബ്ദത്തില്‍ എനിക്കും അഭിനയിക്കാന്‍ പറ്റി എന്ന് ഉള്ളതാണ്. ദൈവത്തിന് നന്ദി കൂടെ നില്‍ക്കുന്നവര്‍ക്കും.

paper rocket tamil web series

moviesnews