വെടിക്കെട്ടുമായി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും

മലയാള സിനിമ ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയങ്ങളായി മാറിയ അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ഹാട്രിക് വിജയചിത്രങ്ങള്‍ക്ക് ശേഷം മെഗാഹിറ്റ് കൂട്ടുകെട്ടായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളായ ഇരുവരും ഇവരുടെ കൂട്ടുകെട്ടും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു പൂരപറമ്പിന്റെ പ്രതിച്ഛായ നല്‍കുന്ന വളരെ ഗ്രാന്‍ഡ് ആയ പോസ്റ്ററില്‍ ആനകള്‍, മുത്തുകുടകള്‍, കൊടിമരങ്ങള്‍, ചെണ്ട, കാര്‍ണിവല്‍, ജയന്റ് വീല്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ കലിപ്പന്‍ ലുക്കില്‍ ബൈക്കില്‍ ഇരിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണനും, കൂടാതെ ബിബിന്‍ ജോര്‍ജും നായിക ഐശ്വര്യ അനില്‍കുമാനേയും പോസ്റ്ററില്‍ കാണാം. ചിത്രത്തിന്റെ ആഘോഷ പ്രതീതി എല്ല തരത്തിലും സൂചിപ്പിക്കുന്ന പോസ്റ്റര്‍ തന്നെയാണ് വെടിക്കെട്ട് ടീം പുറത്ത് വിട്ടിരിക്കുന്നത്.

14 ഇലവണ്‍ സിനിമാസിന്റെ ബാനറില്‍ റോഷിത്ത് ലാല്‍ ആണ് സഹനിര്‍മ്മാണം വഹിക്കുന്നത്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് നിര്‍മാതാക്കള്‍. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ ആണ് അഭിനയിക്കുന്നത്. രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജോണ്‍കുട്ടിയാണ് ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത്. ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്ച, വിപിന്‍ ജെഫ്രിന്‍, ജിതിന്‍ ദേവസി, അന്‍സാജ് ഗോപി എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി അക്ഷയ എന്നിവര്‍ ചേര്‍ന്നാണ്. പശ്ചാത്തല സംഗീതം: ജേയ്ക്‌സ് ബിജോയ്, ലൈന്‍ പ്രൊഡ്യൂസര്‍: പ്രിജിന്‍ ജെ.പി, പ്രൊസക്ഷന്‍ കണ്‍ട്രോളര്‍: സുധര്‍മ്മന്‍ വള്ളിക്കുന്ന്, കലാസംവിധാനം: സജീഷ് താമരശ്ശേരി, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, കോസ്റ്റ്യൂം: ഇര്‍ഷാദ് ചെറുകുന്ന്, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് ആര്‍ കൃഷ്ണന്‍, ആക്ഷന്‍: സുപ്രീം സുന്ദര്‍, മാഫിയ ശശി, സൗണ്ട് ഡിസൈന്‍: എ.ബി ജുബിന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമിനിക്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മനേജേര്‍: ഹിരന്‍, നിതിന്‍ ഫ്രഡ്ഡി, നൃത്ത സംവിധാനം: ദിനേശ് മാസ്റ്റര്‍, അസോ. ഡയറക്ടര്‍: സുജയ് എസ് കുമാര്‍, ഗ്രാഫിക്‌സ്: നിധിന്‍ റാം, ഡിസൈന്‍: ടെന്‍പോയിന്റ്, സ്റ്റില്‍സ്: അജി മസ്‌ക്കറ്റ്, പി.ആര്‍.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.