ഈ ഉടലില്‍ അടി മുടി രോമാഞ്ചം

','

' ); } ?>

Udal Malayalam movie review

ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗാ കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ഉടല്‍ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഉടലിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം പറയേണ്ടുന്ന ഒരു കാര്യം എന്നു പറയുന്നത് അതിലെ കഥാപാത്രങ്ങളുടെ അഭിനയമാണ്. ഇന്ദ്രന്‍സിന്റെ കഥാപാത്രത്തിന്റെ അഭിനയം തന്നെയാണ് എടുത്തു പറയേണ്ടത്. ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയപ്പോള്‍ തന്നെ ഇന്ദ്രന്‍സിന്റ് കഥാപാത്രവുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഇന്ദ്രന്‍സ്സെന്ന നടന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കാണുവാന്‍ സാധിക്കുന്നതും.

Udal Malayalam movie, movies news
Udal Malayalam movie

ദുര്‍ഗാ കൃഷ്ണ,ധ്യാന്‍ ശ്രീനിവാസന്‍ അതേ പോലെ തന്നെ അവരുടെ കഥാപാത്രങ്ങളും ഭംഗിയായി ചെയ്തുട്ടുണ്ട്. ഒരു വ്യത്യസ്ത പ്രമേയമാണ് സിനിമ പറയുന്നത്. നമ്മള്‍ പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുള്ള സംഭവങ്ങളെ മേനോഹരമായി സ്‌ക്രീനില്‍ കൊണ്ടുവരാന്‍ രതീഷ് രഘുനന്ദന്‍ എന്ന സംവിധായകന് സാധിച്ചിട്ടുണ്ട്. 2 മണിക്കുറും 2 മിനിറ്റുമുളള ദൈര്‍ഘ്യമുളള ചിത്രം ത്രില്ലര്‍ മൂഡില്‍ തന്നെ അവസാനം വരെയും കൊണ്ടിപോകാന്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സിനിമയാണിത്. ഒരു വീട് ,ആ വീടിനെ ചുറ്റിപറ്റിയുളള കുറച്ച് കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തിലുളളത്. ഒരു ഫാമിലി ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് ഉടല്‍. ഒരുപാട് ആക്ഷന്‍ സീനുകള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിന് എ സര്‍ട്ടിഫികറ്റ് ലഭിച്ചപ്പോള്‍ മറ്റ് രീതിയിലുളള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. വൈലന്‍സ് കണ്ടന്റ് ആയതുകൊണ്ടാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്.

news kerala latest on celluloid online : ‘ജാക്ക് എന്‍ ജില്‍’ പാളിയ പരീക്ഷണമോ?

ജൂഡ് ആന്റണിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. എടുത്തു പറയേടുന്ന മറ്റൊരു കാര്യം ചിത്രത്തിന്റെ മേക്കിങാണ്. മനോജ് പിള്ളയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം എഡിറ്റ് ചെയ്തത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാന്‍സിസ് ആണ് സംഗീതം സംവിധാനം. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും അതി ഗംഭീകരമായരുന്നു. തീയേറ്റര്‍ മൂഡില്‍ കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് ഉടല്‍.

Udal Malayalam movie review