വർഷങ്ങൾക്ക് ശേഷത്തിൽ തകർത്താടി നിവിൻ പോളി.. ഇത് നിവിന്റെ അഴിഞ്ഞാട്ടം…

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ ആവേശപ്പെരുമഴ തീർക്കുകയാണെന്ന് ആദ്യ റിപ്പോർട്ടുകൾ. ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ നിവിൻ പോളിയായിരുന്നു പ്രേക്ഷകരുടെ കയ്യടി വാരിക്കൂട്ടിയത്. സെക്കൻഡ് ഹാഫിലെ നിവിന്റെ എൻട്രി മുതൽ അങ്ങോട്ട് ഓരോ സീനിലും ചിരിയുടെ മാലപ്പടക്കമായിരുന്നു. ധ്യാൻ, പ്രണവ് കോമ്പോയോടൊപ്പം നിവിൻ കൂടി എത്തിയപ്പോൾ തിയേറ്റർ ചിരിയുടെ പൂരപ്പറമ്പായി.

എല്ലാവർക്കും ആസ്വദിക്കാവുന്ന തരത്തിൽ നിവിന്റെ കഥാപാത്രം വാർത്തെടുത്തിരിക്കുകയാണ് ചിത്രം. വിഷു പ്രമാണിച്ചെത്തിയ ചിത്രം മലയാളികൾക്ക് ചിരിയുടെ വിഷു സമ്മാനിച്ചുവെന്നാണ് ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം. ഒരിടവേളയ്‌ക്ക് ശേഷം നിവിൻ തിരിച്ചെത്തിയെന്നാണ് ആരാധകർ പറയുന്നത്. നിവിനെ സിനിമയിൽ കൊണ്ടുവന്ന വിനീതിന് വീണു പോയപ്പോൾ കൈ പിടിച്ച് ഉയർത്താനും അറിയാമെന്നും പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.

പ്രേക്ഷകരെ എങ്ങനെ പിടിച്ചിരുത്താമെന്ന് മനസിലാക്കി ഒരുക്കിയ ഗംഭീര സിനിമയാണ് വർഷങ്ങൾക്ക് ശേഷം. എല്ലാവർക്കും പറയാനുള്ളത് നിവിൻ പോളിയെ കുറിച്ച് മാത്രം. അത്രയ്‌ക്കും ​ഗംഭീര പ്രകടനമാണ് നിവിൻ ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. സെക്കൻഡ് ഹാഫിലെ താരം നിവിൻ തന്നെയെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുന്ന ഉ​ഗ്രൻ പ്രകടനം.

തിയേറ്ററിൽ തന്നെ ചിത്രം ആസ്വദിക്കണമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.