രാം ചരണിനെ കാണാന്‍ സമ്മാനവുമായി 264 കിലോമീറ്റര്‍ നടന്ന് ആരാധകന്‍;

','

' ); } ?>

തെന്നിന്ത്യന്‍ സിനിമാ താരങ്ങള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള നടനാണ് രാംചരണ്‍. കഴിഞ്ഞ ദിവസം താരത്തെ തേടിയെത്തിയ ഒരു ആരധകനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജയ് രാജ് എന്ന് പേരുള്ള ആരാധകന്‍ രാം ചരണിനെ കാണുവാന്‍ 264 കിലോമീറ്റര്‍ ആണ് നടന്നെത്തിയത്. തെലങ്കാനയിലെ ?ഗഡ്വാള്‍ സ്വദേശിയാണ് ജയ് രാജ്. തന്റെ നാട്ടില്‍ വിളഞ്ഞ നെന്മണികള്‍ കൊണ്ട് ഒരുക്കിയ ചിത്രവും താരത്തിന് സമ്മാനമായി ആരാധകന്‍ കരുതിയിട്ടുണ്ടായിരുന്നു.

ഹൈദരാബാദില്‍ പുതിയ സിനിമയുടെ ചിത്രീകരണ തിരക്കുകളായിലായിരുന്നു രാം ചരണ്‍. തന്റെ തിരക്കാലുകള്‍ മാറ്റിവെച്ച് താരം ആരാധകനൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. താരത്തിന്റെ ചിത്രത്തിനൊപ്പം തന്റെ വയലില്‍ വിളഞ്ഞ രണ്ട് ചാക്ക് നെന്മണികള്‍ ജയ് രാജ് രാം ചരണിന് നല്‍കി. അതേസമയം ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാം ചാരന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നാണ് സൂചന. കിയാര അധ്വാനി, ദില്‍ രാജു, സുനില്‍, അഞ്ജലി, നവീന്‍ ചന്ദ്ര, ജയറാം എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.