ചെയ്യാന്‍ കഴിയാത്ത സിനിമ ചെയ്യുന്നതിലാണ് എക്സൈറ്റ്മെന്റ്; ബേസില്‍ ജോസഫ്

 

ഒരു സിനിമ തന്നെ ചെയ്തുകൊണ്ടിരിക്കുന്നതില്‍ വലിയ ആവേശമൊന്നുമില്ല. നമുക്ക് ചെയ്യാന്‍ കഴിയില്ലെന്ന് തോന്നുന്ന സിനിമകള്‍ ചെയ്യുന്നതിലാണ് എക്സൈറ്റ്മെന്റ്. അപ്പോള്‍ മാത്രമെ സിനിമയുടെ ചലഞ്ചുകള്‍ വളരെ രസകരമാവുകയുള്ളു’എന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്.ടോവിനൊ നായകനായെത്തുന്ന മിന്നല്‍ മുരളിയുടെ പ്രോമോഷനുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലുടെ പുറത്തുവിട്ട അഭിമുഖത്തിലാണ് ബേസില്‍ ജോസഫ് ഇക്കാര്യം പറഞ്ഞത്.ചിത്രത്തിന്റെ റിലീസ് അടുത്തിടെയാണ് പ്രഖ്യാപിച്ചത് ചിത്രം ഡിസംബര്‍ 24ന് റിലീസ് ചെയ്യും.

മിന്നല്‍ മുരളി തന്റെ കരിയറിലെ നായകനായി അഭിനയിച്ച ഏറ്റവും വലിയ സിനിമയായിരിക്കുമെന്നും ടോവിനൊ പറഞ്ഞു.മിന്നല്‍ മുരളിയുടെ ഐഡിയ വരുന്നത് 2018 നിലാണ്,സൂപ്പര്‍ ഹീറോ പോലൊരു സിനിമ ചെയ്യുമ്പോള്‍ നമ്മുടെ മലയാളത്തില്‍ അതിന്റേതായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും സംവിധാകന്‍ പറഞ്ഞു

സൂപ്പര്‍ഹിറ്റ് ചിത്രം ‘ഗോദ’യ്ക്കു ശേഷം ടൊവിനോ തോമസും ബേസില്‍ ജോസഫും ഒരുമിക്കുന്ന ചിത്രമാണിത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം. ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

 

ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്‌മാന്‍. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ളാഡ് റിംബര്‍ഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്.