മഹാവീര്യര്‍ ഒരു വേറിട്ട അനുഭവം

','

' ); } ?>

1983, ആക്ഷന്‍ ഹീറോ ബിജു, എന്നീ സുപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി ,എബ്രിഡ് ഷൈന്‍ കൂട്ടുകെട്ടിലെത്തിയിരിക്കുന്ന ചിത്രമാണ് മഹാവീര്യര്‍.മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവല്‍ ഫാന്റസി കോര്‍ട്ട് റൂം ഡ്രാമയെന്ന് നിലയിലാണ് മഹാവീര്യര്‍ തീയേറ്ററുകളില്‍ എത്തിയത്. വ്യത്യസ്തമായ കഥാ രീതിയിലും മേക്കിങിലും തന്നെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. തീര്‍ച്ചയായും ഒരു വേറിട്ട അനുഭവം തന്നെയാണ് ചിത്രം തരുന്നത്.

എം. മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.ടൈം ട്രാവല്‍, ഫാന്റസി എന്നതിലുപരി കോടതി മുറിയേയും നിയമ വ്യവഹാരങ്ങളേയും മുഖ്യ പ്രമേയമാക്കുന്നണ്ട് സിനിമ. നിലവില്‍ നമ്മുടെ സമൂഹത്തിലും നിമയ വ്യവസ്ഥിയിലും നടന്നു വരുന്നു ഒരുപാട് കാര്യങ്ങള്‍ സിനിമ കാണുച്ചി തരുന്നുണ്ട്. അതിനെ നര്‍മ്മത്തില്‍ ചാലിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സിനിമ സംസാരിക്കുന്ന വിഷയങ്ങള്‍ ഏത് രീതിയില്‍ മനസ്സിലാക്കണം എന്നത് പൂര്‍ണ്ണമായും പ്രേക്ഷകന്റെ ചോയിസാണ്. സിനിമ കണ്ടിറങ്ങിയാലും നമ്മുക്ക് ചിന്തിക്കാനുളള ഒരുപാട് വിഷയങ്ങള്‍ ചിത്രം നല്‍കുന്നുണ്ട്.

ചിത്രത്തിന്റെ മേക്കിങ് ഭംഗീരമായിരുന്നു. വിഷ്യല്‍സൊക്കെ മനോഹരമായിതന്നെയാണ് കാണിച്ചിരിക്കുന്നത്. അതുപോലെ തന്നെ സിനിമയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന കോസ്റ്റിയം വ്യത്യസ്തയുളളതായിരുന്നു. നിവിന്‍ പോളി ,ആസിഫ് അലി, ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, മേജര്‍ രവി, മല്ലിക സുകുമാരന്‍, തുടങ്ങിയവരൊക്കെ തന്നെ വളരെ മനോഹരമാണ് എവരുടെ റോളുകള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

ഷാന്‍വി ശ്രീവാസ്തവയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തിയരിക്കുന്നത് വളരെ മികച്ച അഭിനയം തന്നെയാണ് അവരും കാഴ്ച വച്ചിരിക്കുന്നത്.ആശയത്തിലും അവതരണത്തിലും മുളള പുതുമയാണ് മഹാവീര്യര്‍ എന്ന സിനിമയെ വ്യത്യസ്തമാക്കുന്നത്. തീയേറ്ററില്‍ വേറിട്ട അനുഭവം തന്നെയായിരിക്കും ചിത്രം സമ്മാനിക്കുന്നത്.