ജിസ് ജോയ്‌യുടെ ത്രില്ലര്‍ ‘ഇന്നലെ വരെ’ സോണി ലിവ്വില്‍

','

' ); } ?>

ആസിഫ് അലി, ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ജിസ് ജോയ് ചിത്രം ഇന്നലെ വരെയുടെ റിലീസ് പ്രഖ്യാപിച്ചു. ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ്വില്‍ ജൂണ്‍ 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സോണി ലിവ്വ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടുകൊണ്ടാണ് റിലീസ് അറിയിച്ചത്. ഫീല്‍ ഗുഡ് സിനിമകളില്‍ നിന്ന് ത്രില്ലറിലേക്കുള്ള സംവിധായകന്‍ ജിസ് ജോയിയുടെ ആദ്യ പടിവെപ്പാണ് ഇന്നലെ വരെ.

ബോബി – സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ. റെബാ മോണിക്ക ജോണ്‍, ഇര്‍ഷാദ് അലി, ഡോ.റോണി, ശ്രീലക്ഷ്മി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള സിനിമയാണിതെന്ന് ജിസ് ജോയ് നേരത്തെ വ്യക്തമാക്കിയിരുന്നു.സെന്‍ട്രല്‍ അഡ്വര്‍ടൈയ്‌സിംങ് ഏജന്‍സിയുടെ ബാനറില്‍ മാത്യു ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ബാഹുല്‍ രമേഷ്.

ആസിഫ് അലി നായകനായെത്തിയ കുറ്റവും ശിക്ഷയും തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ്. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിന് ശേഷം രാജീവ് രവിയുടെ സംവിധാനത്തിലെത്തിയ ചിത്രമാണ് കുറ്റവും ശിക്ഷയും. ഒരു യാഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം.ഒരു ജ്വല്ലറി മോഷണം, അതുമായി ബന്ധപ്പെട്ട് അഞ്ചഗസംഘം കേരളത്തിനകത്തും പുറത്തുമായി നടത്തുന്ന കേസ് അന്വേഷണമാണ് സിനിമ കാണിക്കുന്നത്. പോലീസ് വേഷത്തിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, അലന്‍സിയര്‍, സെന്തില്‍ കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിബി തോമസും ശ്രീജിത്ത് ദിവാകരനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സുരേഷ് രാജനാണ് , എഡിറ്റിങ് ബി.അജിത് കുമാര്‍.