‘അണ്ണാത്തെ’ ദീപാവലിക്ക്

','

' ); } ?>

ആരാധകര്‍ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ‘അണ്ണാത്തെ’ ദീപാവലി റിലീസായി തിയറ്ററുകളില്‍ എത്തും. നവംബര്‍ 4ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് തങ്ങളുടെ ഓദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രം 2021 പൊങ്കല്‍ റിലീസായാണ് ആദ്യം തീരുമാനിച്ചിരുന്നത്.
രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പടയപ്പയും അരുണാചലവും പോലെ ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചനകള്‍. ദര്‍ബാറിന് ശേഷം നയന്‍താര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ശിവ തന്നെ രചനയും നിര്‍വഹിക്കുന്ന ‘ അണ്ണാത്തെ’ യുടെ ചിത്രീകരണം ലോക്ഡൗണിന് ശേഷം 2020 ഡിസംബര്‍ രണ്ടാംവാരമാണ് പുനരാരംഭിച്ചത്. എന്നാല്‍ എട്ട് ക്രൂ അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ഡി ഇമ്മന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസ്വാമിയാണ്.