മെയ്ഡ് ഇന്‍ ക്യാരവാനിലെ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനം പുറത്ത്

','

' ); } ?>

മെയ്ഡ് ഇന്‍ ക്യാരവാനിലെ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനം പുറത്തിറക്കി മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍. ഹൃദയത്തിന് ശേഷം അന്നു ആന്റണിയെ നായികയാക്കി സിനിമ കഫെ പ്രൊഡക്ഷന്‍സിന്റെയും ബാദുഷ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിച്ച് ജോമി കുര്യാക്കോസ് സംവിധാനം നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മെയ്ഡ് ഇന്‍ ക്യാരവാന്‍’. ഈ സിനിമയിലെ രണ്ടാമത്തെ ലിറിക്കല്‍ വീഡിയോ ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച നായിക മഞ്ജു വാര്യര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്തു. ചിത്രത്തിലെ ആദ്യ വീഡിയോ സോങ് പുറത്തിറങ്ങിയപ്പോള്‍ മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ‘ഏതേതോ തീരങ്ങള്‍’ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് അതുല്ല്യ കലാകാരന്‍ വിനീത് ശ്രീനിവാസന്‍ ആണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം ചെയ്തിരിക്കുന്നത് വിനു തോമസാണ്. പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

അന്നു ആന്റണി മൂന്നാമത്തെ ചിത്രമാണിത്. അന്നുവിന്റെ മൂന്ന് ചിത്രങ്ങളിലും വിനീതിന്റെ സാന്നിധ്യമുണ്ടന്നുള്ളതാണ് ഏറെ ശ്രദ്ധേയമായത്. ആദ്യ ചിത്രത്തില്‍ നിര്‍മ്മാതാവായിട്ടും രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകനുമാണ് വിനീത്.വിനീത് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു നായകനായെത്തിയത്.

മെയ്ഡ് ഇന്‍ ക്യാരവാനില്‍ പുതുമുഖം പ്രിജില്‍ കേന്ദ്ര കഥാപാത്രമാകുന്നു. കൂടാതെ ഇന്ദ്രന്‍സ്, ആന്‍സന്‍ പോള്‍, മിഥുന്‍ രമേഷ്, ഷിഫ ബാദുഷ, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്‌ലെ, നസ്സഹ, എല്‍വി സെന്റിനോ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷിജു എം ഭാസ്‌കര്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ വിഷ്ണു വേണുഗോപാല്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിക്കുന്നു. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്.