പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ക്ഷണിച്ച് നടി ഗൗരി കിഷന്‍

','

' ); } ?>

ആദ്യചിത്രമായ ’96’ലൂടെ സൗത്ത് ഇന്ത്യയൊട്ടാകെ ഏവരുടെയും മനം കവര്‍ന്ന നടിയാണ് ഗൗരി കിഷന്‍. ഈ ചിത്രത്തിലെ തന്റെ ഓഡീഷന്‍ അനുഭവത്തെക്കുറിച്ച് ഇന്നലെ ഗൗരി സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ തരംഗമാകുന്നു. തന്റെ ബോര്‍ഡ് എക്‌സാം സമയത്താണ് 96 നുവേണ്ടിയുള്ള ഓഡിഷന്‍ കോള്‍ കാണുന്നത്. എക്‌സാമിനേപ്പറ്റിയുള്ള പേടിയോടൊപ്പം സിനിമ എത്തിപ്പിടിക്കാന്‍ കഴിയുന്നതിനുമപ്പുറമുള്ള എന്തോ ആണ് എന്നുള്ള സംശയത്തോടും കൂടിയാണ് ഓഡിഷനില്‍ പങ്കെടുത്തത്. എന്നാല്‍ ഓഡിഷനില്‍ തിരഞ്ഞെടുക്കപ്പെടുകയും ജാനു ആയിമാറുകയുമായിരുന്നു, ഗൗരി കിഷന്‍ കൂട്ടിച്ചേര്‍ത്തു. ’96’ന് ശേഷം ഗൗരി കിഷനും ഗോവിന്ദ് വസന്തയും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തിരഞ്ഞെടുക്കുന്നു എന്നും ഗൗരി വീഡിയോയില്‍ പറയുന്നുണ്ട്.

ഗൗരി കിഷന്റെ വാക്കുകളിലേക്ക്; ‘ഈ കോവിഡ് കാലഘട്ടത്ത് ഒരുപാട് പേര്‍ ഫിനാന്‍ഷ്യലി ആന്‍ഡ് മെന്റലി കഷ്ടപ്പെടുന്നുണ്ട്. വളര്‍ന്നുവരുന്ന നടീനടന്മാര്‍ക്ക് അത് വളരെ കൂടുതലും ആയ ഈ സാഹചര്യത്തില്‍ എന്റെ അടുത്ത ചിത്രത്തിലേക്ക് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പുതുമുഖങ്ങള്‍ മതിയെന്ന് ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക് എന്നീ 3 ഭാഷകളില്‍ റിലീസാകാന്‍ പോകുന്ന ഒരു റൊമാന്റിക് മ്യുസിക്കലാണ് ഈ പ്രോജക്ട്’. നിങ്ങളുടെ ഉള്ളില്‍ ഒരു ആക്ടറുണ്ടെന്ന് നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ വിഡിയോക്ക് ശേഷമുള്ള ലിങ്കില്‍ നിങ്ങളുടെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തം അയ്ക്കാന്‍ പറഞ്ഞാണ് ഗൗരി കിഷന്‍ വീഡിയോ അവസാനിപ്പിക്കുന്നത്. എസ് ഒറിജിനല്‍സ്, ഇമോഷന്‍ കണ്‍സെപ്റ്റ്‌സ് എന്നീ ബാനറുകളില്‍ സ്രുജന്‍, ആരിഫ് ഷാഹുല്‍, സുധിന്‍ സുഗതന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണുദേവാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കുന്നതാണ്. www.emotionconcepz.com എന്ന വെബ്സൈറ്റ്‌ വഴിയാണ്‌ ഓഡീഷൻ നടക്കുന്നത്‌. ആപ്ലിക്കേഷൻ സബ്മിറ്റ്‌ ചെയേണ്ട അവസാന തിയതി ജൂലായ്‌ 12. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.