മധുവിന്റെ നാലാം ചരമവാര്‍ഷികത്തില്‍, ‘ചിന്ന രാജ’ താരാട്ടുപാട്ടുമായി ‘ആദിവാസി’

‘ചിന്ന രാജ” സങ്കട താരാട്ടുമായി അട്ടപ്പാടി മധു വിന്റെ നാലാം ചരമ വാര്‍ഷികദിനത്തില്‍ ”ആദിവാസി”യിലെ ആദ്യ പാട്ട് റിലീസ് ചെയ്തു.ചിന്ന രാജ’ എന്ന തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു സങ്കട താരാട്ട് പോലെയാണ് ചിത്രത്തിലെ ഗാനം. രതീഷ് വേഗയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബി ലെനിനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. സോഹന്‍ റോയ് നിര്‍മ്മിച്ചു അപ്പാനി ശരത് കേന്ദ്ര കഥാപാത്രമാവുന്ന വിജീഷ് മണി ചിത്രമാണ് ആദിവാസി (ദി ബ്ലാക്ക് ഡെത്ത്). ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട്രുന്നു. അപ്പാനി ശരത് രൂപം കൊണ്ട് ആദിവാസി യുവാവും ഒരു കൂട്ടം മനുഷ്യരുടെ ക്രൂരത കൊണ്ട് മരണപെട്ടും പോയ മധുവിലേക്ക് വളരെ മികച്ച രീതിയില്‍ തന്നെ കഥാപാത്രമായി മാറിയിട്ടുണ്ട്. പുതിയ പോസ്റ്ററില്‍ ഒരു ആദിവാസി കോളനിയുടെ പശ്ചാത്തലത്തില്‍ അപ്പാനി ശരത് അവതരിപ്പിക്കുന്ന മധുവെന്ന കഥാപാത്രത്തെ കാണാനാന്‍ കഴിഞ്ഞിരുന്നു.

തന്റെ കരിയറിലെ പ്രിയപ്പെട്ട കഥാപാത്രമാണ് ‘ആദിവാസി’യിലേതെന്ന് ശരത് പറയുന്നു. എന്നും വേദനയോടെയാണ് മധുവിന്റെ ജീവിതം ഓര്‍ക്കുന്നതെന്നും ആദിവാസിയുടെ പോസ്റ്റര്‍ പങ്കുവച്ച് ശരത്ത് പറഞ്ഞിരുന്നു.

ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ മറ്റു പോസ്റ്ററുകളും ടീസറും സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തില്‍ അപ്പാനി ശരഅതിനോടൊപ്പം ആദിവാസി കലാകാരന്‍മാരും അണിനിരക്കുന്നുണ്ട്. വിശപ്പും, വര്‍ണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ് ആണ്.അപ്പാനി ശരത്തിനോടൊപ്പം ചിത്രത്തില്‍ ചന്ദ്രന്‍ മാരി, വിയാന്‍, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി , പ്രകാശ് വാടിക്കല്‍, റോജി പി കുര്യന്‍, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റര്‍ മണികണ്ഠന്‍, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.