Gaganam Nee
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കെജിഎഫ്’ചാപ്റ്റര്‍ 2. ചിത്രം ഏപ്രില്‍ 14 നാണ് തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ ഗഗനം നി എന്നു തുടങ്ങുന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അന്ന ബേബിയാണ് മലയാളത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത്.
കോലാറിലെ സ്വര്‍ണഖനിയുടെ കഥപറആയുന്ന കന്നഡ സൂപ്പര്‍ ഹിറ്റ് ചിത്രം ‘കെജിഎഫി’ന്റെ രണ്ടാം ഭാഗമാണ് ‘കെജിഎഫി’ ചാപ്റ്റര്‍ 2.യുവതാരം യഷ് തന്നെ രണ്ടാം ഭാഗത്തില്‍ നായകനായി എത്തുമ്പോള്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. ആദ്യഭാഗത്തില്‍ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കൊടുംവില്ലന്‍ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക.
ബോക്സ് ഓഫീസില്‍ ഏറെ വിജയം കൈവരിച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു കെ ജി എഫ് ചാപ്റ്റര്‍ 1. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലേക്കും ചിത്രം ഡബ്ബ് ചെയ്തിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോള്‍ ഏറെ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും സൂപ്പര്‍ ഹിറ്റുകളിലൊന്നായി മാറിയ ചിത്രമാണ് കെജിഎഫ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ‘കെജിഎഫ്’ ആഗോള ബോക്‌സ്ഓഫീസില്‍ ചുരുങ്ങിയ ദിനങ്ങളില്‍ 100 കോടിയും പിന്നിട്ടിരുന്നു. 2018 ഡിസംബര്‍ 21ന് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. കര്‍ണാടകയില്‍ ആദ്യദിനം 350 സ്‌ക്രീനുകളില്‍ റിലീസ് ചെയ്തപ്പോള്‍ ബെംഗളൂരുവില്‍ 500 പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിരുന്നു.
News Kerala Latest : കാളിദാസിനൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിച്ച് നിര്‍മ്മല്‍ പാലാഴി
കര്‍ണാടകയില്‍ ആദ്യ ദിന കലക്ഷന്‍ 14 കോടി. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്. ഹിന്ദിയില്‍ നിന്നും 70 കോടിയും തെലുങ്കില്‍ നിന്നും 15 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്. സിനിമയുടെ ആകെ കലക്ഷന്‍ 225 കോടി.
കന്നഡയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. നായകന്‍ യാഷിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ വലിയ വിജയത്തില്‍ നിര്‍ണായകമായി മാറിയതെന്ന് കാഴ്ചക്കാര്‍ പറയുന്നു. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 50 കോടി മുതല്‍മുടക്കിലാണ് നിര്‍മിച്ചത്.
Gaganam Nee