ധനുഷിന്റെ ഹോളിവുഡ് ചിത്രം, ഗ്രേ മാന്‍ ട്രെയിലര്‍

','

' ); } ?>

ധനുഷ് അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം ഗ്രേ മാനിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയി ലര്‍ നെറ്റ്ഫ്ലിക്സാണ് പുറത്ത് വിട്ടത്. നേരത്തേ ധനുഷിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരുന്നു. ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍മാരായ റൂസ്സോ ബ്രദേഴ്സാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മാര്‍ക് ഗ്രിയാനെയുടെ 2009ല്‍ പുറത്തിറങ്ങിയ നോവലിനെ അധികരിച്ചുള്ളതാണ് സിനിമ. ജോ റൂസോ, ക്രിസ്റ്റഫര്‍ മാര്‍കസ്, സ്റ്റീഫന്‍ മക്ഫീലി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. റൂസോ സഹോദരന്മാര്‍ ഒരുക്കിയ ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്‌സ് സിനിമകളുടെ തിരക്കഥയും ക്രിസ്റ്റഫറും സ്റ്റീഫനും ചേര്‍ന്നായിരുന്നു. മുന്‍പ് സിഐഎയില്‍ പ്രവര്‍ത്തിച്ചിരുന്നു, നിലവില്‍ പ്രൊഫഷണല്‍ കില്ലറായി പ്രവര്‍ത്തിക്കുന്ന കോര്‍ട്ട് ഗെന്‍ട്രി എന്ന കഥാപാത്രമാണ് നോവലിലും സിനിമയിലും ‘ഗ്രേ മാന്‍’. റ്യാന്‍ ഗോസ്ലിംഗും ക്രിസ് ഇവാന്‍സുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വായനക്കാരില്‍ ചലനം സൃഷ്ടിച്ച പുസ്തക സിരീസ് ആയിരുന്നു ഗ്രേ മാന്‍. വിജയം കാണുന്നപക്ഷം സിനിമയ്ക്കും തുടര്‍ഭാഗങ്ങള്‍ ഉണ്ടായേക്കും. മുന്‍പ് ബ്രാഡ് പിറ്റ്, ജെയിംസ് ഗ്രേ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ന്യൂ റിജന്‍സി എന്ന ഹോളിവുഡ് നിര്‍മ്മാണക്കമ്പനി ആലോചിച്ച പ്രോജക്ട് ആയിരുന്നു ഗ്രേ മാന്‍. പക്ഷേ അത് നടക്കാതെപോയി.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയതായി റൂസ്സോ ബ്രദേഴ്‌സ് വ്യക്തമാക്കിയിരുന്നു. 200 മില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജൂലൈ 22 ന് ചിത്രം പുറത്തിറങ്ങും.