പ്രഭാസ് നായകനാകുന്ന ‘സലാര്‍ ‘ ന്റെ പൂജ ഹൈദരാബാദില്‍ നടന്നു

','

' ); } ?>

ഇന്ത്യന്‍ സിനിമ വ്യവസായത്തിലെ വമ്പന്മാരായ ഹോംബാലെ ഫിലിംസിന്റെ ശ്രീ വിജയ് കിരഗണ്ടൂര്‍, പ്രശാന്ത് നീല്‍ പ്രഭാസ് എന്നിവര്‍ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം സലാര്‍ ന്റെ പൂജ ഹൈദരാബാദില്‍ രാമനായ്ഡു സ്റ്റുഡിയോയില്‍ വച്ച് നടന്നു. ഡോ. അശ്വത്‌നാരായണന്‍ സി.എന്‍. കര്‍ണാടക ഉപമുഖ്യമന്ത്രി, ചലച്ചിത്ര നിര്‍മ്മാതാവ് രാജമൗലി എസ്.എസ്, നടന്‍ യഷ്, പ്രഭാസ്, വിജയ് കിരഗണ്ടൂര്‍, പ്രശാന്ത് നീല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് കന്നഡ ചലച്ചിത്രങ്ങളെ ഉന്നത തലത്തിലേക്ക് എടുത്തു ഉയര്‍ത്താന്‍ ഉതകുന്ന വിധത്തിലുള്ള സെറ്റ് ആണ് രാമനായ്ഡു സ്റ്റുഡിയോയില്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്.

ഇന്ത്യന്‍ സിനിമാലോകത്തു ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ സമ്മാനിച്ച ഹോംബാലെ ഫിലിംസിന്റെ വിജയ് കിരഗണ്ടൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് സലാര്‍. ബാഹുബലി നായകന്‍ പ്രഭാസ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘കെ.ജി.എഫ്’ എന്ന ബ്ലോക്കബ്സ്റ്റര്‍ ചിത്രം സംവിധാനം ചെയ്ത പ്രതിഭാധനനായ പ്രശാന്ത് നീല്‍ ആണ്. മുഹൂര്‍ത്ത പൂജക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് രാമ നായിഡു സ്റ്റുഡിയോയില്‍ ആരംഭിച്ചു.

പരിപാടിയില്‍ പങ്കെടുത്ത കര്‍ണാടക ഡി.സി.എം ഡോ സി.എന്‍ അശ്വത്‌നാരായണന്‍ ടീമിന് എല്ലാ വിധ ആശംസകളും നേര്‍ന്നു .കെ.ജി.എഫ് പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ നിര്‍മ്മിച്ച് വിജയ പരമ്പരകള്‍ സൃഷ്ടിക്കുന്ന ഹോംബാലെ ഫിലിംസ്, പ്രശാന്ത് നീല്‍ കൂട്ടുകെട്ടിലാണ് ഈ ബ്രഹ്മാണ്ഡ ചിത്രം അണിയറയില്‍ ഒരുങ്ങുന്നത് എന്നത് തന്നെ ഈ സിനിമയെ കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തോടെ കന്നഡ സിനിമാലോകം എല്ലാ അതിര്‍വരമ്പുകളും ഭേദിച്ച് മുഴുവന്‍ ഇന്ത്യന്‍ ചലച്ചിത്ര പ്രേക്ഷകരെയും കൈയില്‍ എടുക്കുമെന്നും ബാഹുബലി നായകന്‍ പ്രഭാസ് കന്നഡ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യന്‍ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാന കഥാപാത്രമായ പ്രഭാസ് ഒഴികെ ‘സലാര്‍’ സിനിമയിലെ മറ്റു അഭിനേതാക്കള്‍ ഇതുവരെ തീരുമാനമായിട്ടില്ല. ചിത്രം പ്രഖ്യാപിച്ചപ്പോള്‍ പുറത്തുവന്ന ഫസ്റ്റ് ലുക്കില്‍ പ്രഭാസിന്റെ മുഖം ആയിരുന്നു. ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലുള്ള ‘രാധേ ശ്യാം’ എന്ന ചിത്രത്തിലാണ് പ്രഭാസ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പ്രഭാസ് നായകനാകുന്ന ‘ആദി പുരുഷ്’ ന്റെ ചിത്രീകരണം ഇനിയും ആരംഭിച്ചിട്ടില്ല. ഈ ചിത്രങ്ങള്‍ക്കൊപ്പം ആണ് ‘സലാര്‍’ ഉം ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.കെജിഎഫ് ഫിലിം ക്രൂയില്‍ ഉണ്ടായിരുന്ന നടന്‍ യഷ്, രവി ബസ്രൂര്‍, ഭുവന്‍ ഗൗഡ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.