‘ആറാട്ട്’ പോസ്റ്റര്‍ പുറത്തിറങ്ങി

','

' ); } ?>

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ല്‍ മോഹന്‍ലാല്‍ എത്തുന്നത്.ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്‌. ആക്ഷന്‍, കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉദയകൃഷ്ണ ആണ് രചന.

ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിനു വേണ്ടി ചുവന്ന ഷര്‍ട്ടും മുണ്ടുമണിഞ്ഞു നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രം സിനിമയുടെ എഡിറ്ററായ ഷമീര്‍ മുഹമ്മദ് പങ്കുവെച്ചിരുന്നു. മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ചിത്രത്തിലെ ഹൈലൈറ്റാണ്. ‘രാജാവിന്റെ മകനി’ലെ മാസ് ഡയലോഗ് ഓര്‍മിപ്പിക്കാനെന്ന വണ്ണം ഈ കാറിനും കാറിനും 2255 എന്ന നമ്പറാണു നല്‍കിയിരിക്കുന്നത്.