‘തിരിമാലി’ ആദ്യ ഷെഡ്യൂള്‍ നേപ്പാളില്‍ പൂര്‍ത്തിയായി

‘തിരിമാലി’ എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നേപ്പാളില്‍ പൂര്‍ത്തിയായി. ബിബിന്‍ ജോര്‍ജ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോണി ആന്റണി, അന്ന രേഷ്മ രാജന്‍(ലിച്ചി) എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തിരിമാലി.ി. നേരത്തെ സിനിമയുടെ ഫസ്റ്റ് ലുക്കും മോഷന്‍ ടീസറും പുറത്തിറങ്ങിയിരുന്നു. മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍പെടുന്ന സിനിമയാണെന്നാണ് ഫസ്റ്റ് ലുക്ക് നല്‍കുന്ന സൂചന.

എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്.കെ. ലോറന്‍സാണ ചിത്രം നിര്‍മിക്കുന്നത്. ശിക്കാരി ശംഭു എന്ന സിനിമയ്ക്ക് ശേഷം ലോറന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേപ്പാളിലാണ് ആരംഭിച്ചത്. സേവ്യര്‍ അലക്‌സും രാജീവ് ഷെട്ടിയും ചേര്‍ന്നാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി, സംഗീതം ബിജിബാല്‍, പ്രോജക്ട് ഡിസൈനര്‍ ബാദുഷ, എഡിറ്റിങ് ജിത്ത്, കല അഖില്‍ രാജ്, കോസ്റ്റ്യൂം ഇര്‍ഷാദ്, മേക്കപ്പ് റോണെക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാര്‍ ചെന്നിത്തല എന്നിവരാണ്. ഇന്നസെന്റ്, സലിംകുമാർ, ഹരീഷ് കണാരൻ, ഇടവേള ബാബു, കൊച്ചുപ്രേമൻ, തെസ്‌നിഖാൻ, നസീർ സംക്രാന്തി, അസീസ് നെടുമങ്ങാട് എന്നിവരാണ് മറ്റു താരങ്ങൾ. ബോളിവുഡിലെ പ്രശസ്ത ഗായിക സുനീഡി ചൗഹാൻ ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നുണ്ട്. ‘ലൂസിഫർ” സിനിമയിൽ ഹിന്ദി ഗാനം എഴുതിയ തനിഷ്‌ക നബാർ വീണ്ടും മലയാളത്തിൽ എത്തുന്നു എന്നതാണ് തിരിമാലിയുടെ മറ്റൊരു പ്രത്യേകത. അജീഷ് ദാസനും ഗാനരചന നിർവഹിക്കുന്നുണ്ട്.

റാഫിമെക്കാര്‍ട്ടിന്‍, ഷാഫി എന്നിവരുടെ കീഴില്‍ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് രാജീവ് ഷെട്ടി. ഷാഫിയുടെ ‘ഒരു പഴയ ബോംബ് കഥ’ എന്ന സിനിമയില്‍ ചീഫ് അസോസിയേറ്റായിരുന്നു. ആ സമയത്താണ് ബോംബ് കഥയിലെ നായകനായ ബിബിന്‍ ജോര്‍ജിനെ രാജീവ് പരിചയപ്പെടുന്നത്. അന്ന് തുടങ്ങിയ സൗഹൃദത്തില്‍ നിന്നാണ് ഈ സിനിമയിലേക്ക് എത്തിയത്. ഇന്നസെന്റ്, സലിംകുമാര്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ലിച്ചിയാണ് നായിക.