ത്രില്ലര്‍ ചിത്രവുമായി ജയസൂര്യ ‘ജോണ്‍ ലൂഥര്‍’ ട്രെയിലര്‍

','

' ); } ?>

Jayasurya നായകനാവുന്ന പുതിയ ചിത്രം ‘ജോണ്‍ ലൂഥറി’ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഭിജിത്ത് ജോസഫ് ആണ്. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്.

Jayasurya new movie poster

ഏറെ നിഗൂഢത നിറച്ചാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്. അപ്രതീക്ഷിതമായി നടക്കുന്ന അപകടവും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ട്രെയിലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്‌മാനാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍. സെഞ്ചുറിയാണ് വിതരണം.

എന്താടാ സജി, ഈശോ, മേരി ആവാസ് സുനോ തുടങ്ങിയ ചിത്രങ്ങളാണ് ജയസൂര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. Jayasurya യെ ടൈറ്റില്‍ കഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് ഈശോ. ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് എന്താടാ സജി. ഇതില്‍ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്നുവെന്ന നിലയില്‍ ശ്രദ്ധനേടിയ ചിത്രമാണ് മേരി ആവാസ് സുനോ. ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.

ജയസൂര്യ നായകനായെത്തിയ സണ്ണിയാണ് താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്ന് നിര്‍മ്മിച്ച സണ്ണി ഇരുവര്‍ ഒരുമിക്കുന്ന എട്ടാമത്തെ ചിത്രായിരുന്നു.രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.