‘ജീവിതം’, സൗദി വെള്ളക്ക തുടങ്ങി

','

' ); } ?>

മികച്ച വിജയം നേടിയ ചിത്രമായ ഓപ്പറേഷന്‍ ജാവക്ക് ശേഷമുളള തരുണ്‍ മൂര്‍ത്തിയുടെ പുതിയ സിനിമയാണ് സൗദി വെള്ളക്ക.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരുന്നു .ഇപോഴിതാ സൗദി വെള്ളക്കയുടെ ചിത്രീകരണം തുടങ്ങിയെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍.സോഷ്യല്‍ മീഡിയയിലൂടെയാണ് തരുണ്‍ മൂര്‍ത്തി ഇക്കാര്യം അറിയിച്ചത്.

ജീവിതം എന്ന് കുറിച്ചുകൊണ്ടാണ് ഷൂട്ടിംഗ് തുടങ്ങിയ വിവരം സംവിധായകന്‍ അറിയിച്ചത്. തീരപ്രദേശത്ത് താമസിയ്ക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ കഥ പറയുന്ന സിനിമയാണ് ഇത്. റിയലിസ്റ്റിക്ക് രീതിയില്‍ തന്നെയാകും ഈ ചിത്രവും. സൗദി വെള്ളക്ക എന്ന ചിത്രം ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മ്മിക്കുന്നത്. തരുണ്‍ മൂര്‍ത്തി തന്നെയാണ് രചന. ദേവി വര്‍മ്മ കേന്ദ്രകഥാപാത്രമാകുന്ന സിനിമയില്‍ ലുക്മാന്‍ അവറാന്‍, സുധി കോപ്പ, ബിനു പപ്പു, ഗോകുലന്‍, ശ്രിന്ദ, ധന്യ അനന്യ എന്നിവരുമുണ്ട്. ഓപ്പറേഷന്‍ ജാവയില്‍ ലുക്മാന്‍, ബിനു പപ്പു എന്നിവരുടെ കഥാപാത്രങ്ങള്‍ക്ക് വലിയ കയ്യടി ലഭിച്ചിരുന്നു. കൊവിഡ് കാലത്ത് തിയറ്ററുകളില്‍ വിജയിച്ച ചിത്രമെന്ന നിലയിലും ശ്രദ്ധേയമായിരുന്നു. രണ്ടാം സിനിമയെന്ന ആദ്യ സിനിമയെന്ന തലക്കെട്ടോടെയാണ് കഴിഞ്ഞ ദിവസം തരുണ്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ സന്ദീപ് സേനന്‍ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമക്ക് ശേഷം നിര്‍മ്മിക്കുന്ന സിനിമയുമാണ് സൗദി വെളളക്ക. പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന വിലായത്ത് ബുദ്ധ നിര്‍മ്മിക്കുന്നതും ഉര്‍വശി തിയറ്റേഴ്സ് ആണ്. അമ്പിളി, പാച്ചുവും അല്‍ഭുതവിളക്കും എന്നീ സിനിമകള്‍ക്കായി ക്യാമറ ചലിപ്പിച്ച ശരണ്‍ വേലായുധനാണ് ക്യാമറ.

ചിത്രസംയോജനം നിഷാദ് യൂസഫ് , സഹനിര്‍മ്മാണം ഹരീന്ദ്രന്‍ , ശബ്ദ രൂപകല്‍പന വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനന്‍ , സംഗീതം പാലീ ഫ്രാന്‍സിസ്, ഗാന രചന അന്‍വര്‍ അലി , രംഗപടം സാബു മോഹന്‍ , ചമയം മനു മോഹന്‍ , കാസ്റ്റിംഗ് ഡയറക്ടര്‍ അബു വാളയംകുളം വസ്ത്രലങ്കാരം മഞ്ജുഷ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി.കെ , നിശ്ചലഛായഗ്രാഹണം ഹരി തിരുമല , പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ മനു ആലുക്കല്‍ പരസ്യകല യെല്ലോടൂത്സ്. അരങ്ങില്‍ : ലുക്മാന്‍ അവറാന്‍ , ദേവി വര്‍മ , സുധി കോപ്പ , ബിനു പപ്പു , ഗോകുലന്‍ , ശ്രിന്ദ ,ധന്യ അനന്യ.