‘പുഴു’വരിച്ചെത്തുന്ന ജാതി

‘നാല്‍പ്പത് കൊല്ലത്തിലേറെയായി ഞാന്‍ എന്നിലെ നടനെ തേച്ച് മിനുക്കുകയാണ്. ശരീരത്തിനേ പ്രായമാകുന്നുള്ളൂ…ബുദ്ധിക്കില്ല’. മമ്മൂട്ടി പുഴു( Puzhu malayalam movie ) എന്ന സിനിമയുടെ പ്രചരണത്തിന് വേണ്ടി നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞ വാക്കുകള്‍ ശരി വെക്കുന്നതാണ് ‘പുഴു’വിലെ പ്രകടനം. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ മമ്മൂട്ടി സമീപകാലത്ത് പുലര്‍ത്തുന്ന പരീക്ഷണങ്ങള്‍ പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നതാണെന്നതില്‍ സംശയമില്ല. ഭീഷ്മപര്‍വ്വത്തിനും സിബിഐ 5നും ശേഷമെത്തിയ പുഴു ( Puzhu malayalam movie ) ഇത് സാക്ഷ്യെപ്പടുത്തുന്നു. ഒരു സംവിധായികയ്‌ക്കൊപ്പം മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രത്തില്‍ പാര്‍വ്വതി തിരുവോത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ ചിത്രം ആ അര്‍ത്ഥത്തിലും ശ്രദ്ധ നേടി. മമ്മൂട്ടിയുടെ ആദ്യ ഡയറക്ട് ഒടിടി റിലീസ് കൂടിയായ പുഴുവിന്റെ പ്രകടനം വാണിജ്യപരമായ ഒന്ന് എന്നതിനപ്പുറം ചില രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള വിരല്‍ ചൂണ്ടലാണ്. ഒരു പുരുായുസ്സ് മുഴുവന്‍ ഭരണകൂടത്തിന് വേണ്ടി ചട്ടുകമായ ഒരു റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനാണ് മമ്മൂട്ടിയുടെ കഥാപാത്രം.

Puzhu malayalam movie moviesnews

സ്‌കൂള്‍ വിദ്യാര്‍ഥിയായ മകനുമൊത്ത് നഗരത്തിലെ ഒരു ഫ്‌ളാറ്റിലാണ് അദ്ദേഹത്തിന്റെ താമസത്തിലൂടെ വ്യക്തി എന്നതിലുപരി സമൂഹത്തിന്റെ സമീപനങ്ങളെയാണ് ചിത്രം കാണിച്ച് തരുന്നത്. അരക്ഷിതാവസ്ഥ, ഭൂതകാലം പിന്തുടരല്‍ എന്നീ പ്രശ്‌നങ്ങളുള്ള ഈ കഥാപാത്രത്തിന്റെ ദൈനംദിന ജീവിതത്തിലേക്ക് പതിയെ പ്രേക്ഷകശ്രദ്ധ ക്ഷണിച്ച് അയാളുടെ ജീവിതപരിസരം എത്രത്തോളം അസ്വാഭാവികമാണെന്ന് സിനിമ കാണിച്ചുതരുന്നു. വിട്ടുമാറാത്ത ഭയത്തിന്റെയും നിഗൂഢതയുടേയും ആവരണമാണ് സിനിമയുടെ പശ്ചാതലം. മഹാഭാരതത്തിലെ പരീക്ഷിത്ത് രാജാവിന്റെയും തക്ഷകന്‍ എന്ന സര്‍പ്പത്തിന്റെയും കഥ ചിത്രത്തില്‍ ഒരു രൂപകമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് രചയിതാക്കള്‍. ഹര്‍ഷദിന്റെ കഥയ്ക്ക് ഹര്‍ഷദ്, സുഹാസ്, ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

moviesnews : നിരഞ്ജ് നായകനാകുന്ന ‘വിവാഹ ആവാഹനം’; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

മമ്മൂട്ടിയുടെ ഗ്രേ ഷെയ്ഡ് ഉള്ള കഥാപാത്രം പേരമ്പിന് ശേഷമുള്ള വേറിട്ട പ്രകടനം തന്നെയാണ്. ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടി നേടിയിട്ടുള്ള വളര്‍ച്ച എത്രയെന്ന് കാണിയെ ബോധ്യപ്പെടുത്താനുള്ള ഒരു കഥാപാത്രം ഏറെക്കാലത്തിനു ശേഷമാണ് അദ്ദേഹത്തിന് കിട്ടുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ആ പ്രകടനം. മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് പുഴുവിന്റെ ആകെ തുക. ഒരു പുതുമുഖ സംവിധായിക എന്ന തോന്നല്‍ ഉളവാക്കാതെയാണ് റത്തീന ആദ്യചിത്രം പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പുനര്‍വിവാഹത്തില്‍ ഇഷ്ടപ്പെട്ട പങ്കാളിയുമൊത്ത് ജീവിക്കാന്‍ വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ തയ്യാറായ കഥാപാത്രമാണ് പാര്‍വ്വതിയുടേത്. വിവാഹജീവിതം സന്തോഷകരമെങ്കിലും വീട്ടുകാരുമായുള്ള അകല്‍ച്ചയുടേതായ ബുദ്ധിമുട്ടുകളും അവര്‍ക്കുണ്ട്. ചുരുക്കം കഥാപാത്രങ്ങളിലൂടെ, ഒരു ചെറിയ പ്ലോട്ടിന്റെ സങ്കീര്‍ണ്ണതകളിലൂടെ കാലമെത്ര മാറിയാലും മനുഷ്യമനസ്സുകളില്‍ മാറാതെ നില്‍ക്കുന്ന ജാതി എന്ന യാഥാര്‍ഥ്യത്തിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്. കുഞ്ചന്‍ ഏറെനാളുകള്‍ക്ക് ശേഷം മികച്ച കഥാപാത്രമായെത്തിയപ്പോള്‍ അപ്പുണ്ണി ശശി മികച്ച പ്രകടനം കാഴ്ച്ച വെച്ചു.

moviesnews : പത്താംവളവില്‍ കിടന്ന് കറങ്ങിയോ?

നെടുമുടി വേണു ഇന്ദ്രന്‍സ് എന്നിവരോടൊപ്പം വസുദേവ് സജേഷും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ടോക്‌സിക്ക് പാരന്റിംഗ്,ജാതി, എന്നിവയെല്ലാം പുഴുവരിച്ചെത്തുന്ന കാഴ്ച്ചയാണ് സിനിമ. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. നേരത്തെ പറഞ്ഞതുപോലെ ഷൂട്ട് ചെയ്യപ്പെട്ടിരിക്കുന്ന ലിമിറ്റഡ് സ്‌പേസ് എന്നത് കേന്ദ്ര കഥാപാത്രത്തിന്റെ ഒരു മനോലോകം എന്ന നിലയിലും അയാള്‍ അനുഭവിക്കുന്ന തിക്കുമുട്ടലായുമൊക്കെ അനുഭവിപ്പിക്കുന്നത് തേനി ഈശ്വറിന്റെ ക്യാമറയാണ്. ജേക്‌സ് ബിജോയ് ചെയ്ത നല്ലൊരു വര്‍ക്കും ആയിരിക്കും പുഴു. റിലീസിനു മുന്‍പ് ചിത്രത്തെക്കുറിച്ച് അണിയറക്കാര്‍ കാര്യമായൊന്നും പറഞ്ഞിരുന്നില്ല. എങ്കിലും മമ്മൂട്ടിയുടെ ഒരു വേറിട്ട അറ്റംപ്റ്റ് എന്ന നിലയില്‍ ഒടിടി റിലീസ് എങ്കില്‍ക്കൂടി വന്‍ ഹൈപ്പ് നേടിയിരുന്നു ചിത്രം. പുഴു അനുഭവിച്ചറിയേണ്ടുന്ന ചിത്രമാണ്.

Puzhu malayalam movie moviesnews