‘അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍’ ചിത്രീകരണം ആരംഭിച്ചു

','

' ); } ?>

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത സോമന്‍ അമ്പാട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ ചിത്രവുമായി വരുന്നു. ‘അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ജയശ്രീ സിനിമയുടെ ബാനറില്‍ പ്രതാപ് വെങ്കിടാചലം, ഉദയശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ എസ്. വെങ്കിട്ടരാമന്‍.സോമന്‍ അമ്പാട്ടിന്റെ കഥക്ക് ജയേഷ് മൈനാഗപ്പള്ളി തിരക്കഥയും സംഭാഷണവുമെഴുതുന്നു.

സിദ്ധാര്‍ഥ് രാജന്‍,രണ്‍ജി പണിക്കര്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഹരീഷ് പേരടി, ഹരീഷ് കണാരന്‍, കലാഭവന്‍ ഷാജോണ്‍, പാഷാണം ഷാജി, ശിവജി ഗുരുവായൂര്‍, അരിസ്‌റ്റോ സുരേഷ്, തിരു, സുബ്രഹ്മണ്യന്‍ ബോള്‍ഗാട്ടി, അംജത് മൂസ,സജീദ് പുത്തലത്ത്, അനിയപ്പന്‍, പ്രശാന്ത് കാഞ്ഞിരമറ്റം, ഷിജു അഞ്ചുമന, കലാഭവന്‍ സതീഷ്, മന്‍രാജ്, അനുറാം, നസീര്‍ കൂത്ത്പറമ്പ്, ശ്രവണ, അംബിക, സാധിക വേണുഗോപാല്‍, കുളപ്പുള്ളി ലീല, മീനാക്ഷി മഹേഷ് തുടങ്ങിയവരഭിനയിക്കുന്നു.

മണികണ്ഠന്‍ പി. എസ് ഛായാഗ്രാഹണവും സന്ദീപ് നന്ദകുമാര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. പി.കെ ഗോപി, പി. ടി. ബിനു എന്നിവരുടെ വരികള്‍ക്ക് അജയ് ജോസഫ് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര. ഷെബീറലി കലാസംവിധാനവും സജി കൊരട്ടി ചമയവും രാധാകൃഷ്ണന്‍ മങ്ങാട് വസ്ത്രാലങ്കാരവും അനില്‍ പേരാമ്പ്ര നിശ്ചലഛായാഗ്രാഹണവും നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ എക്‌സിക്യു ട്ടീവ് നസീര്‍ കൂത്തുപറമ്പ്. പ്രൊഡക്ഷന്‍ മാനേജര്‍ വിബിന്‍ മാത്യു പുനലൂര്‍.ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയേഷ് മൈനാഗപ്പള്ളി. സഹസംവിധാനം കൃഷ്ണകുമാര്‍ ഭട്ട്, സരീഷ് പുളിഞ്ചേരി,യ സുനീഷ് സാമി, അനീഷ് തങ്കപ്പന്‍. സംഘട്ടനം അംജത് മൂസ (സാമ), നൃത്തസംവിധാനം സഹീര്‍ അബ്ബാസ്. വാര്‍ത്തകള്‍ ഏബ്രഹാം ലിങ്കണ്‍. പരസ്യകല സത്യന്‍സ്.അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍ തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.