റെക്കോര്‍ഡ് തീര്‍ത്തു ലൈഗറിലെ അകടി പകടി സോങ്

','

' ); } ?>

സെന്‍സേഷനല്‍ ആക്ടര്‍ വിജയ് ദേവാരകൊണ്ടയെ നായകനാക്കി പ്രശസ്ത സംവിധായകന്‍ പൂരി ജഗനാഥ് ഒരുക്കുന്ന പുതിയ ചിത്രമാണ് ലൈഗര്‍. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം പാന്‍ ഇന്ത്യന്‍ റീലീസ് ആയി ആണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിക്കുന്ന സിനിമ മറ്റു 5 ഭാഷയിലും മൊഴി മാറ്റി എത്തും. ബോളിവുഡ് നടി അനന്യ പാണ്ഡേയ് നായികയായി എത്തുന്നു. സാലാ ക്രോസ് ബ്രീഡ് എന്നാണ് പോസ്റ്ററിന്റെ ടാഗ് ലൈന്‍. ഒരു ചായക്കടക്കാരനില്‍നിന്നു ലാസ്വെഗാസിലെ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ലൈഗര്‍.

ഓഗസ്റ്റ് 25 നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ചിത്രത്തിലേ അകടി പകടി എന്ന ഗാനം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഒരു പെപ്പി നമ്പര്‍ ആയ ഗാനം യൂട്യൂബ് പ്രിമിയര്‍ ചെയ്തപ്പോള്‍ തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.100 സ ലൈക്‌സ് പിന്നിട്ട ആദ്യ യൂട്യൂബ് പ്രിമിയര്‍ ആയി മാറിയിരിക്കുകയാണ് അകടി പകടി. ചിത്രത്തിന്റ മറ്റു കന്റെണ്ട്കള്‍ പോലെ അകടി പകടി സോങ്ങും തരംഗമാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും,24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ വ്യൂസ് നേടിയ ഫസ്റ്റ് ഗ്ലീംപ്‌സിനും ശേഷമാണു ഈ ഗാനം പ്രേക്ഷകരിലേക്ക് എത്തുന്നത്.

രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാര്‍മി കൗറും, അപൂര്‍വ മെഹ്തയും ചേര്‍ന്നാണ് ലൈഗര്‍ നിര്‍മിക്കുന്നത്.പി ആര്‍ ഒ : വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.