30 വര്‍ഷത്തിന് ശേഷം മലയാളം പാട്ടിന് ഈണമൊരുക്കി എ.ആര്‍. റഹ്മാന്‍

മലയന്‍കുഞ്ഞ് എന്ന ചിത്രത്തിലെ ചോലപ്പെണ്ണേ എന്ന ഗാനം പുറത്തുവിട്ടു.30 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്മാന്‍ മലയാള സിനിമയ്ക്കായി ഒരുക്കിയ ഗാനമാണിത്. ഫഹദ് നായകനായെത്തുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്.വിജയ് യേശുദാസ് ആലപിച്ച ഗാനം എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും മഹേഷ് നാരായണന്‍ നിര്‍വഹിച്ചിരിക്കുന്നു.

ഫഹദ് ഫാസിനൊപ്പം രജിഷാ വിജയനാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരാണ് മറ്റുവേഷങ്ങളില്‍. സര്‍വൈവല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധായകന്‍ ഫാസിലാണ് നിര്‍മിച്ചിരിക്കുന്നത്.

ഫഹദ് പ്രധാന കഥാപാത്രമായി അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായിരുന്നു വിക്രം.രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മിച്ചത്.ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹകന്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍. ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു വിക്രം.വിജയ് സേതുപതി, സൂര്യ തുടങ്ങിയവരും ചിത്രത്തിന്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയിരുന്നു.

ഇരുള്‍,ജോജി എന്നീ ചിത്രങ്ങളാണ് അടുത്തിടെ പുറത്തിറങ്ങിയ ഫഹദിന്റെ മലയാളി സിനിമ.ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. നിരവധി പുരസ്‌കാരങ്ങള്‍ ചിത്രത്തിന് ലഭിച്ചിരുന്നു.ഷേക്‌സ്പിയറുടെ ട്രാജഡി നാടകമായ മാക്ബത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അത്യാഗ്രഹം, അഭിലാഷം, കൊലപാതകം, രഹസ്യം എന്നീ പ്ലോട്ടുകള്‍ ഉള്‍പ്പെടുത്തി ഇതിന്റെ മറ്റൊരു പതിപ്പാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചത്. സമ്പന്ന കര്‍ഷക കുടുംബത്തിലെ ഇളയ മകനും എന്‍ജിനീയറിങ് ഡ്രോപ്പ് ഔട്ടും എന്നാല്‍ അതി സമ്പന്നനായ എന്‍ ആര്‍ ഐ ആകണമെന്ന് ആഗ്രഹത്തോടെ ജീവിക്കുന്ന ജോജി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ഈ കഥ നടക്കുന്നത് പക്ഷേ അവന്റെ പിതാവ് അവന്റെ ആഗ്രഹങ്ങളെ നിന്ദിക്കുകയും അവനെ ഒരു പരാജിതനായി കരുതുകയും ചെയ്യുന്നു. അത്യാഗ്രഹവും അന്ധമായ ആഗ്രഹവും കാരണം, കുടുംബത്തില്‍ അപ്രതീക്ഷിതമായുണ്ടായ സംഭവത്തെ തുടര്‍ന്ന് തന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ജോജി തീരുമാനിക്കുന്നു.ഇതായിരുന്നു സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്‌ക്കരനാണ് നിര്‍വ്വഹിച്ചത്.

രജിഷ പ്രധാന കഥാപാത്രമായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് കീടം. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കീടം.