മെയ്‌വഴക്കത്തില്‍ ഞെട്ടിച്ച് നന്ദിനി

','

' ); } ?>

അഭിനേത്രിയും ടെലിവിഷന്‍ അവതാരകയുമായ നന്ദിനി നായര്‍ തന്റെ മെയ് വഴക്കം കൊണ്ട് ആരാധകരെ അമ്പരപ്പിക്കുകയാണ്. ഇന്‍സ്റ്റഗ്രാം പേജലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത്. ‘എങ്കിലേ എന്നോട് പറ’ എന്ന ചാറ്റ് ഷോയിലൂടെയാണ് നന്ദിനി കൂടുതല്‍ ശ്രദ്ധ നേടിയത്. 2017 ല്‍ ആണ് താന്‍ ഗൗരവത്തോടെ യോഗയിലേക്ക് എത്തുന്നത് എന്ന് പറയുകയാണ് നന്ദിനി. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ അഭിമുഖം തയാറാക്കാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ യോഗ ട്രെയിനിങ് സെന്റര്‍ കണ്ടാണ് താത്പര്യം തോന്നിയത് എന്നും ജോണി സെന്‍സെ എന്ന ട്രെയിനര്‍ക്കൊപ്പം ചേരുകയായിരുന്നു എന്നും യോഗയ്ക്ക് ഒപ്പം താന്‍ ഒപ്പം കരാട്ടെയും മൂന്നു വര്‍ഷത്തോളം പഠിച്ചു എന്നാണ് നന്ദിനി പറയുന്നത്. യോഗ ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ മാനസികമായും ശാരീരികമായും നല്ല മാറ്റം വന്നു തുടങ്ങി എന്നും നന്ദിനി പറയുന്നു. യോഗയെക്കുറിച്ച് കൂടുതല്‍ വായിക്കുമ്പോഴും പഠിക്കുമ്പോഴും മനസ്സിലാകുന്ന പ്രധാന കാര്യം നമ്മുടെ ബോഡി എത്രയും ഫ്‌ളക്‌സിബിള്‍ ആകുന്നോ നമ്മുടെ മനസ്സും അത്രയും ഫ്‌ളക്‌സിബിള്‍ ആകും എന്നാണെന്നും നന്ദിനി കൂട്ടിചേര്‍ക്കുന്നു.

വ്യക്തി ജീവിതത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ താന്‍ അതിജീവിച്ചത് യോഗയിലൂടെയാണെന്നും അമ്മയാണ് യോഗ ചെയ്യാന്‍ പറഞ്ഞത് എന്നും നന്ദിനി വ്യക്തമാക്കി. യോഗ ചെയ്തു തുടങ്ങിയതോടെയാണ് താന്‍ എല്ലാ മാനസിക പ്രതിസന്ധികളെയും അതിജീവിച്ചു. ശരീരം കൂടുതല്‍ ഹെല്‍ത്തിയാക്കിയതെന്നും താരം പറയുന്നു. നന്ദിനി നായര്‍ ഒരു ഇന്ത്യന്‍ ടെലിവിഷന്‍ വ്യക്തിത്വമാണ്, ടോക്ക് ഷോ അവതാരക, ടെലിവിഷന്‍ അവതാരക, തുടങ്ങീ നിലകളിലെല്ലാം ഏറെ പ്രശസ്തയാണ് താരം.