‘സലാര്‍’ തുടങ്ങുന്നു

ഇന്ത്യന്‍ സിനിമ വ്യവസായത്തിലെ വമ്പന്മാരായ ഹോംബാലെ ഫിലിംസ്, പ്രശാന്ത് നീല്‍, പ്രഭാസ് ഒന്നിക്കുന്ന ‘സലാര്‍’ ന്റെ ചിത്രീകരണം ആരംഭിക്കുന്നു. പൂജ ജനുവരി 15ന് നടക്കും. എക്കാലത്തെയും ഹിറ്റ് മേക്കേഴ്‌സ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ വിജയ് കിരഗണ്ടൂര്‍, സംവിധായകന്‍ പ്രശാന്ത് നീല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ കിടിലന്‍ ആക്ഷന്‍ ചിത്രം ഒരുക്കുന്നത് . ആക്ഷന്‍ നായകന്‍ പ്രഭാസിന്റെ ആരാധകര്‍ക്കിടയില്‍ ഈ ചിത്രത്തിന്റെ പ്രഖ്യാപനം വളരെയധികം ആവേശം ഉണ്ടാക്കിയിട്ടുണ്ട്. പ്രശാന്ത് നീല്‍ സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ നായകന്‍ വളരെ അക്രമാസക്തനായ ഒരു കഥാപാത്രമായാണ് അവതരിപ്പിക്കപ്പെടുന്നത്. ആരാധകര്‍ ഇതിന് മുമ്പ് ഇത്തരമൊരു നായക കഥാപാത്രത്തെ കണ്ടിട്ടുണ്ടാവുകയില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഏറെ കൗതുകമുണര്‍ത്തുന്ന കാര്യമെന്തെന്നാല്‍, സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിന്റെ ഇതുവരെ കാണപ്പെടാത്ത ഒരു വിശ്വരൂപം തന്നെയാവും ഇതിലൂടെ ആരാധകര്‍ക്ക് കാണാന്‍ കഴിയുക.

ബാഹുബലി , കെ ജി എഫ് ആരാധകര്‍ക്കിടയില്‍ വളരെയധികം ആവേശം ഉണര്‍ത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആക്ഷന്‍ പരമ്പരകളുടെ ചരിത്രം തന്നെ സൃഷ്ടിച്ചേക്കാവുന്ന ‘സലാര്‍’ ജനുവരി അവസാന വാരത്തോടെ ചിത്രീകരണം ആരംഭിക്കുന്നതാണ്. ഹൈദരാബാദില്‍ വച്ച് നടക്കുന്ന പൂജക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച് ആരാധകര്‍ക്ക് തന്റെ പുതിയ അവതാരം വെളിപ്പെടുത്തുന്നതില്‍ താന്‍ വളരെ ആവേശഭരിതനാണെന്നാണ് പ്രഭാസ് പറഞ്ഞിരിക്കുന്നത് . നിര്‍മ്മാതാക്കള്‍ ഈ മാസം 15 ന് രാവിലെ 11 ന് മുഹൂര്‍ത്ത പൂജാ ക്ലാപ്പിന് ആതിഥേയത്വം വഹിക്കും. ഹൈദരാബാദില്‍ വച്ച് നടത്തപ്പെടുന്ന ഈ പൂജയില്‍ സലാര്‍ ടീം അംഗങ്ങള്‍ പങ്കെടുക്കും. കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത്‌നാരായണന്‍ സി.എന്‍, ചലച്ചിത്ര നിര്‍മ്മാതാവ് രാജമൗലി എസ്.എസ്, നടന്‍ യഷ് എന്നിവരും മറ്റ് അഭിനേതാക്കളും ക്രൂ അംഗങ്ങളുമാണ് മുഖ്യാതിഥികളായി ക്ഷണിക്കപ്പെട്ടിരിക്കുന്നത്.