വിജയിയുടെ മകന് അല്‍ഫോണ്‍സ് ചിത്രമൊരുക്കുന്നു

വിജയിയുടെ മകന് വേണ്ടി സംവിധായകന്‍ അല്‍ഫോണ്‍സ് ചിത്രമൊരുക്കുന്നു. ബീസ്റ്റിന്റെ പ്രചരണാര്‍ത്ഥം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ കാര്യം വിജയ് പറഞ്ഞത്. മകന് വേണ്ടി കഥയുമായി അല്‍ഫോണ്‍സ് സമീപിച്ചു. തനിയ്ക്കും ചിത്രവുമായി മുന്നോട്ട് പോകാന്‍ താത്പര്യമുണ്ടെന്നാണ് വിജയിയുടെ സംഭാഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. കഥ തനിക്കിഷ്ടമായെന്നും, മകന്‍ രണ്ട് വര്‍ഷം കഴിഞ്ഞ് ആലോചിക്കാമെന്നുമാണ് പറഞ്ഞതെന്ന് അഭിമുഖത്തില്‍ വിജയ് പറഞ്ഞു. ജേസണ്‍ സഞ്ജയ് എന്നാണ് വിജയിയുടെ മകന്റെ പേര്. ഇരുപത്തിരണ്ട്കാരനായ ജേസണ്‍ വേട്ടക്കാരന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി വേഷമിട്ടിരുന്നു.

വിജയിയുടെ മകന് വേണ്ടി സംവിധായകന്‍ അല്‍ഫോണ്‍സ് ചിത്രമൊരുക്കുന്നു. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗോള്‍ഡ്. പ്രേമം കഴിഞ്ഞ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അല്‍ഫോണ്‍സ് പുത്രന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗോള്‍ഡിനെക്കുറിച്ച് വാചാലനായി പൃഥ്വിരാജ് സുകുമാരനും ഈയിടെ രംഗത്തെത്തിയരുന്നു. തന്നെ അതിന്റെ ഭാഗമാകാന്‍ പ്രേരിപ്പിച്ചത് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്നു എന്നതാണെന്നും ഗോള്‍ഡിന്റെ ജോണര്‍ ഒരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമ എന്നത് തന്നെയാണെന്നും പൃഥ്വിരാജ് ദ ക്യുവിനോട് പറഞ്ഞു.

പൃഥ്വിരാജ് പറഞ്ഞത്:

മുമ്പ് തന്നെ അല്‍ഫോണ്‍സുമൊത്ത് ഒരു സിനിമ ചെയ്യണമെന്ന ഡിസ്‌കഷന്‍സ് നടത്തിയിരുന്നു. അന്ന് അല്‍ഫോണ്‍സ് ഒരു കഥയൊക്കെ പറഞ്ഞിരുന്നു. പല കാരണങ്ങളാല്‍ അത് നടന്നില്ല. പിന്നെ അല്‍ഫോണ്‍സ് ഒരു വലിയ ബ്രേക്ക് എടുത്തു. എനിക്ക് ഗോള്‍ഡിനെ സംബന്ധിച്ചെടുത്തോളം എന്തിനേക്കാളും ഉപരി എന്റെ ഏറ്റവും വലിയ സന്തോഷം അല്‍ഫോണ്‍സ് പുത്രന്‍ തിരിച്ചെത്തുന്നു എന്നതാണ്. ഒരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമ, അതാണ് ഗോള്‍ഡിന്റെ ജോണര്‍. എന്നെ ഗോള്‍ഡിലേക്ക് ആകര്‍ഷിച്ചത് അദ്ദേഹം ആ സിനിമ സംവിധാനം ചെയ്യുന്നു എന്നത് തന്നെയാണ്. അല്‍ഫോണ്‍സിനൊപ്പം വര്‍ക്ക് ചെയ്യണം എന്ന് ആഗ്രഹമുള്ള ഒരു നടനാണ് ഞാന്‍. ഇനിയും ചെയ്യാന്‍ ആഗ്രഹമുണ്ട്. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗോള്‍ഡ്. പ്രേമം കഴിഞ്ഞ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അല്‍ഫോണ്‍സ് പുത്രന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. ഈയടുത്തായി റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു.