ലോഡ്,എയിം,ഫയര്‍…RRR ലക്ഷ്യം കണ്ടോ?

','

' ); } ?>

എസ്.എസ്. രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് ആര്‍.ആര്‍.ആര്‍ (രൗദ്രം രണം രുധിരം). ബാഹുഹലി പ്രതീക്ഷയുമായി ആര്‍ ആര്‍ ആര്‍ കാണാന്‍ പോകുന്ന പ്രേക്ഷകരെ സംബന്ധിച്ച് നിരാശയാണ് ചിത്രം സമ്മാനിക്കുന്നത്. അതേ സമയം ഒരു ആവറേജ് മൂവി അനുഭവം നല്‍കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. സ്വാതന്ത്ര്യ സമര പശ്ചാതലത്തില്‍ തുടങ്ങുന്ന കഥ പിന്നീട് ഭവനയുടെ അകമ്പടിയോടെ കൊണ്ടു പോകാനാണ് രാജമൗലി ശ്രമിച്ചിട്ടുള്ളത്. കഥ തുടക്കം നല്‍കുന്ന സൂചനകള്‍ക്കും പ്രേക്ഷക പ്രതീക്ഷകള്‍ക്കുമപ്പുറം തിരക്കഥയില്‍ യാതെരു പുതുമയുമില്ല. എന്‍.ടി.ആര്‍ രാം ചരണ്‍ കോംബോ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ശരിയ്ക്കും വര്‍ക്കൗട്ടായിട്ടുണ്ട്. രാജമൗലിയുടെ കയ്യൊപ്പായി ചിത്രത്തില്‍ ശേഷിക്കുന്നത് ഇവര്‍ തമ്മിലുള്ള നാടകീയ വൈകാരിക നിമിഷങ്ങളാണ്. പുതുമയില്ലാത്ത സംഘട്ടന രംഗങ്ങളും, പൂര്‍ണ്ണതയില്ലാത്ത വിഷ്വല്‍ ഗ്രാഫിക്‌സും രൗദ്രം രണം രുധിരം എന്ന ചിത്രത്തെ വിരസമാക്കി. സാമാന്യ യുക്തിയെ മാറ്റി നിര്‍ത്തിയാണ് നമ്മള്‍ വലിയ പ്ലാറ്റ്‌ഫോമിലൊരുങ്ങുന്ന ചിത്രങ്ങളെ സമീപിക്കുന്നത്. എന്നാല്‍ ഈ സാമാന്യ യുക്തിയ്ക്കുമപ്പുറം ദൃശ്യങ്ങളുടെ സാങ്കേതിക തികവിനാല്‍ ചിത്രത്തെ മിഴിവുറ്റതാക്കുമ്പോഴാണ് പ്രേക്ഷകനതൊരു ദൃശ്യാനുഭവമായി മാറുന്നത്. അത്തരത്തിലൊരു അനുഭവം പ്രേക്ഷകര്‍ക്ക് ലഭിച്ചില്ലെന്നതാണ് തിയേറ്റര്‍ അനുഭവം.

യഥാക്രമം ബ്രിട്ടീഷ് രാജ്, ഹൈദരാബാദിലെ നിസാം എന്നിവര്‍ക്കെതിരെ പോരാടിയത്. കെ.കെ സെന്തില്‍ കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചപ്പോള്‍ എ ശ്രീകര്‍ പ്രസാദാണ് ചിത്ര സംയോജനം നിര്‍വ്വഹിച്ചത്. എം.എം കീരവാണിയുടെ സംഗീതവും നൃത്ത രംഗങ്ങളുമെല്ലാം മികച്ചതായിരുന്നു. എന്‍. ടി. രാമ റാവു ജൂനിയര്‍, രാം ചരണ്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരുടെ പ്രകടനവും നന്നായിരുന്നു. അഭിനേതാക്കളായ അജയ് ദേവ്ഗന്റെയും ആലിയ ഭട്ടിന്റെയും ദക്ഷിണേന്ത്യന്‍ സിനിമയുടെ അരങ്ങേറ്റം ഗംഭീരമായി. ഹോളിവുഡ് താരങ്ങളുടെ പ്രകടനവും നന്നായിരുന്നു.