കേരളത്തിനായി താരങ്ങളെത്തുന്നു ‘ഒന്നായി’…

 

നവകേരളത്തിന്റെ പുനരുദ്ധാരണത്തിനായി അമ്മയും ഏഷ്യാനെറ്റും കൈ കോര്‍ത്ത് ഒരുക്കുന്ന ഒന്നാണ് നമ്മള്‍ പ്രോഗ്രാമിന്റെ തിരക്കിലാണ് ഇപ്പോള്‍ താരങ്ങള്‍. ഡിസംബര്‍ 7ന് അബുദാബിയിലെ ആര്‍മ്ഡ് ഫോഴ്‌സസ് ഓഫീസേഴ്‌സ് ക്ലബ്ബില്‍ വെച്ച് നടക്കുന്ന ഷോയില്‍ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. പ്രോഗ്രാമിന്റെ തയ്യാറെടുപ്പ് വേളയിലെ തങ്ങളുടെ ഒത്തുകൂടലിന്റെ ദൃശ്യങ്ങള്‍ നടി മിയ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. നടി ഷംനാ കാസിമും തന്റെ പേജിലൂടെ പ്രോഗ്രാമിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു. പരിപാടിക്ക് വേണ്ടി സംസാരിച്ചുകൊണ്ടും  ആശംസകള്‍ നേര്‍ന്നുകൊണ്ടും മഞ്ജു വാര്യര്‍ ആദ്യം സോഷ്യല്‍ മീഡിയയിലെത്തിയിരുന്നു.

ലെയ്‌സര്‍ 3ഡി പ്രൊജക്ഷന്‍ ഉള്‍പ്പെടെ നിരവധി ടെക്‌നിക്കല്‍ സവിശേഷതകള്‍ ഷോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജീവ് കുമാറാണ് ഈ ദൃശ്യവിരുന്നിന്റെ സംവിധായകന്‍. നല്ലൊരു കാരണത്തിനായി ഒരുമിക്കുന്ന ഇൗ സംരംഭത്തെ പിന്തുണക്കണമെന്ന് അണിയറപ്രവര്‍ത്തകരും താരങ്ങളും പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ചു. മലയാള ഭാഷക്ക് പ്രാധാന്യം നല്‍കിയാണ് അമ്മയും ഏഷ്യാനെറ്റും ഷോ നടത്താനിരിക്കുന്നത്.

ടിക്കറ്റുകള്‍, ലുലു മാളിലും,www.ticketmaster.ae എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.ഹോട്ട് സ്റ്റാര്‍ ആപ്പിലൂടെയും ഷോ കാണാന്‍ സാധിക്കുന്നതാണ്.  മിയ പങ്കുവെച്ച വീഡിയോ കാണാം…

 

error: Content is protected !!