‘ ഒടി മറയണ ഈ രാക്കാറ്റാണേ സത്യം ഞാന്‍ അത് സാധിച്ചു കൊടുക്കും’; ഒടിയനിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ ആദ്യഗാനം പുറത്തിറങ്ങി. ശ്രീകുമാര മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഡിസംബറില്‍ റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് മുന്നോടിയായാണ് . ‘കൊണ്ടോരാം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങിയത്. ഗാനം ഇതിനോടകം വൈറലായിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ ആണ് ഗാനം പുറത്തിറക്കിയത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്. സുദീപ് കുമാറും ശ്രേയാ ഘോഷലും ചേര്‍ന്നാണ് ആലാപനം.

ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു. നായികയായെത്തുന്നത് മഞ്ജു വാര്യരാണ്.നടന്‍ പ്രകാശ് രാജും പ്രധാന വേഷത്തില്‍ എത്തുന്നു. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരികൃഷ്ണനാണ് തിരക്കഥ. ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്ന്‍. ആന്റണി പെരുമ്പാവൂര്‍ ആണ് ഒടിയന്‍ നിര്‍മ്മിക്കുന്നത്.

error: Content is protected !!