പീപ്പിള്‍ തിരഞ്ഞെടുത്തു, ഇഡ്രിസ് ഇനി ‘സെക്‌സിയെസ്റ്റ് മാന്‍ എലൈവ് 2018’

മെല്‍ ഗിബ്‌സണ്‍ തൊട്ടിങ്ങോട്ടുള്ള പീപ്പിള്‍ മാസികയുടെ സൗന്ദര്യ രാജാക്കന്‍മാരുടെ പട്ടികയില്‍ ഇനി ബ്രിട്ടിഷ് നടന്‍ ഇഡ്രിസ് എല്‍ബ്രയും.

തിങ്കളാഴ്ച രാത്രി സംപ്രേക്ഷണം ചെയ്ത ‘ ദ റ്റുനൈറ്റ് ഷോ ‘യില്‍ വെച്ചായിരുന്നു പ്രശ്സത അവതാരകന്‍ ജിമ്മി ഫാലണ്‍ ഈ കാര്യം വെളിപ്പെടുത്തിയത്.

ഇഡ്രിസിന്റെ ഫോട്ടൊ പതിപ്പിച്ച ‘ദ പീപ്പിളിന്റെ’ കവര്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ജിമ്മി ഇ വാര്‍ത്ത അറിയിച്ചത്. തുടര്‍ന്ന് ഇഡ്രിസ് ലൈവായി ഷോയില്‍ പ്രത്യക്ഷപ്പെടുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ‘ദ പീപ്പിള്‍’ ഇതുവരെ തിരഞ്ഞെടുത്ത പട്ടികയിലെ 33ാം അംഗമാണ് ഇഡ്രിസ്. ഇപ്പോള്‍ സംഗീതത്തോടുള്ള തന്റെ താല്‍പ്പര്യത്താല്‍ ഡിജെ ആയി പ്രവര്‍ത്തിക്കുകയാണ്. എന്തായാലും സുന്ദരനായ ഈ 46 വയസ്സുകാരന്‍ ആരാധകരെയും മാസികയെയും ഒരു പോലെ കയ്യിലെടുത്തു എന്നു വേണം പറയാന്‍. വാര്‍ത്തയുടെ പൂര്‍ണ രൂപം താഴെ…

https://people.com/movies/idris-elbra-reacts-people-sexiest-man-alive-title/?utm_source=twitter.com&utm_medium=social&xid=socialflow_twitter_peoplemag&utm_campaign=peoplemagazine