‘ക്യാപ്റ്റന്‍ മാര്‍വെല്‍’; പുതിയ ട്രെയിലര്‍ പുറത്ത്

മാര്‍വെലിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ക്യാപ്റ്റന്‍ മാര്‍വെല്‍.’ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ യൂട്യൂബില്‍ പുറത്തിറങ്ങിയിട്ടുണ്ട്.ചിത്രത്തിന്റെ ആദ്യത്തെ ട്രെയിലര്‍ ഇതുവരെ 43 മില്ല്യണ്‍ വ്യൂവേഴ്‌സ്  കണ്ട് കഴിഞ്ഞിട്ടുണ്ട്.

അന്ന ബോഡെന്‍, റയാന്‍ ഫ്ലെക്ക് എന്നിവരാണ് സംവിധാനം. ബ്രി ലാര്‍സന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ സാമുവല്‍ ജാക്സണ്‍, ലീ പേസ്, ജൂഡ് ലോ, ക്ലാര്‍ക് ഗ്രെഗ്, ഗ്രെമ്മ ചാന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

1990കളിലെ പശ്ചാത്തലത്തില്‍ നടക്കുന്ന ചിത്രത്തില്‍ ഡാന്‍വര്‍ എന്ന ഒരു പെണ്‍കുട്ടി അമാനുഷിക ശക്തികളോടുകൂടീയ ക്യാപ്റ്റന്‍ മാര്‍വെല്‍’ ആയിത്തീരുന്നതാണ് പ്രമേയം. മാര്‍വെല്‍ കോമിക്‌സിന്റെ ഇരുപത്തി ഒന്നാമത്തെ ചിത്രം ആയിരിക്കും ഇത്. അടുത്ത വര്‍ഷം മാര്‍ച്ച് എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ കാണാം..