രാമലീല വിജയിച്ചത് കുറ്റാരോപിതന്റെ ചിത്രമായതുകൊണ്ടല്ല : ഖുശ്ബു

മീ ടൂ ആരോപണങ്ങള്‍ ഉണ്ടെന്നു കരുതി സിനിമയെ തകര്‍ക്കുന്ന പ്രവണത നല്ലതല്ലെന്ന് നടി ഖുശ്ബു. കുറ്റാരോപിതര്‍ ഇന്ത്യന്‍ സിനിമാലോകത്ത് സജീവമാകുന്നു എന്ന അഭിപ്രായത്തിനോട് പ്രതികരിക്കുകയായിരുന്നു താരം.

കുറ്റാരോപിതന്‍ അഭിനയിച്ചെന്ന് കരുതി ഒരു സിനിമ പരാജയപ്പെടണമെന്നോ, വിജയിക്കണമെന്നോ ഇല്ല. സിനിമ നല്ലതാണെങ്കില്‍ വിജയിക്കുമെന്നും ഖുശ്ബു പറയുന്നു. രാമലീല നല്ല സിനിമയായതുകൊണ്ടാണ് അത് വിജയിച്ചത്. ആരോപണ വിധേയന്റെ ചിത്രമായതുകൊണ്ടല്ല. സ്ത്രീകള്‍ക്ക് തുറന്നുപറയാനുള്ള വേദി നല്‍കുന്നത് പോലെ ആരോപണവിധേയര്‍ക്ക് അവരുടെ ഭാഗം വ്യക്തമാക്കാനുള്ള അവസരവും നല്‍കണം. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു.

എന്തൊക്കെ ആരോപണങ്ങള്‍ വന്നാലും നല്ല സിനിമ വിജയിക്കും. രാമലീല വിജയിച്ചത് അത് നല്ല സിനിമയായതു കൊണ്ടാണ്. മീ ടൂ കാരണമാണ് വിജയിച്ചത് എന്ന് പറയാന്‍ പറ്റില്ല. സ്ത്രീകള്‍ക്ക് തുറന്നു പറയാനുള്ള വേദി നല്‍കുന്ന പോലെ കുറ്റാരോപിതര്‍ക്ക് അവരുടെ ഭാഗം വ്യക്തമാക്കാനും അവസരം നല്‍കണം. കുറ്റം തെളിയിക്കപ്പെടുന്നതു വരെ കുറ്റാരോപിതന്‍ മാത്രമാണെന്ന് ഖുശ്ബു പറയുന്നു.