ബിസിനസ് രംഗത്ത് ചുവടുവെച്ച് മീരാ നന്ദന്‍

നടി മീരാനന്ദന്‍ ബിസിനസ് രംഗത്തേയ്ക്കും ചുവടുവെക്കുന്നു. ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്തേക്കാണ് മീര കടക്കുന്നത്. ബട്ടര്‍ഫ്‌ളൈസ് ടൂര്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ കമ്പനിയുടെ പാര്‍ട്ണര്‍ മീരയുടെ അമ്മ മായാ നന്ദകുമാറാണ്.

വീട്ടിലിരുന്ന് ബോറടിക്കുന്ന അമ്മയ്ക്ക് ഒരു ടൈംപാസ് എന്ന നിലയ്ക്കാണ് പുതിയൊരു ബിസിനസ് സംരംഭത്തെപ്പറ്റി ആലോചിച്ചതെന്ന് മീര പറയുന്നു. ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിംഗ്, ഹോട്ടല്‍ ബുക്കിംഗ്, കാബ് അറേഞ്ച്‌മെന്റ്, ട്രാവല്‍ ഇന്‍ഷൂറന്‍സ് തുടങ്ങിയ നിരവധി സേവനങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.ദുബായ് ഗോള്‍ഡ് എഫ്.എമ്മില്‍ റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ച് വരികയാണ് മീര.

ലാല്‍ജോസ് സംവിധാനം ചെയ്ത മുല്ലയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച മീരാനന്ദന്‍ മലയാളവും തമിഴും തെലുങ്കും കന്നഡയുമുള്‍പ്പെടെ നാലുഭാഷകളിലായി നാല്പ്പതോളം ചിത്രങ്ങളില്‍  അഭിനയിച്ചിട്ടുണ്ട്.