കോടതി സമക്ഷം ബാലന്‍ വക്കീലായി ദിലീപ്

ദിലീപ്, ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്ററും പേരും പുറത്തുവിട്ടു. ദിലീപിന്റെ പിറന്നാള്‍ ദിനമായ ഇന്ന് തന്നെയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്. മമ്ത മോഹന്‍ദാസ് നായികയാവുന്ന ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാസഞ്ചര്‍, മൈ ബോസ്, ടു കണ്‍ട്രീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മറ്റൊരു തമാശക്കഥയുമായി ഇരുവരും എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. എസ്രയിലൂടെ ശ്രദ്ധേയയായ പ്രിയ ആനന്ദും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.ദിലീപ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.